തൂ​ക്കു​പാ​ലം മാ​ർ​ക്ക​റ്റി​ൽ വീ​ണ്ടും ഞാ​യ​റാ​ഴ്ച ച​ന്ത
Saturday, October 23, 2021 10:09 PM IST
നെ​ടു​ങ്ക​ണ്ടം: കു​ടി​യേ​റ്റ​കാ​ലം മു​ത​ൽ ഹൈ​റേ​ഞ്ചി​ലെ പ്ര​ധാ​ന മാ​ർ​ക്ക​റ്റു​ക​ളി​ലൊ​ന്നാ​യ തൂ​ക്കു​പാ​ലം മാ​ർ​ക്ക​റ്റ് ഞാ​യ​റാ​ഴ്ച ച​ന്ത​ക്കാ​യി വീ​ണ്ടും തു​റ​ക്കു​ന്നു. നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന പു​തി​യ മാ​ർ​ക്ക​റ്റ് സ​മു​ച്ച​യ​ത്തി​ന് സ​മീ​പ​ത്താ​യി ഇ​ന്നു​മു​ത​ൽ ഞാ​യ​റാ​ഴ്ച ച​ന്ത ആ​രം​ഭി​ക്കു​മെ​ന്ന് ക​രു​ണാ​പു​രം പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
പ​ഴ​യ ച​ന്ത പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്ഥ​ല​ത്ത് ക​രു​ണാ​പു​രം പ​ഞ്ചാ​യ​ത്ത് പു​തി​യ മാ​ർ​ക്ക​റ്റ് സ​മു​ച്ച​യ​ത്തി​ന്‍റെ പ​ണി തു​ട​ങ്ങി​യ​തോ​ടെ ഞാ​യ​റാ​ഴ്ച ച​ന്ത തൂ​ക്കു​പാ​ലം ലൈ​ബ്ര​റി ഗ്രൗ​ണ്ടി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. പി​ന്നീ​ട് കോ​വി​ഡ് മ​ഹാ​മാ​രി​യെ​ത്തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച ച​ന്ത​യു​ടെ പ്ര​വ​ർ​ത്ത​നം മ​ന്ദീ​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. കോ​വി​ഡ് ഭീ​തി അ​ക​ലു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വീ​ണ്ടും ച​ന്ത പു​ന​രാ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ച​ന്ത താ​ത്കാ​ലി​ക​മാ​യി പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് ചെ​യ്തു​ന​ൽ​കും.
തൂ​ക്കു​പാ​ല​ത്തെ ഞാ​യ​റാ​ഴ്ച ച​ന്ത മു​ട​ങ്ങി​യ​തോ​ടെ ക​ച്ച​വ​ട​ക്കാ​രും പ്ര​ദേ​ശ​വാ​സി​ക​ളും ഒ​രു​പോ​ലെ പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു. ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യ ടൗ​ണി​ൽ പാ​ത​യോ​ര​ത്താ​ണ് വ്യാ​പാ​രി​ക​ൾ ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ന്നു​മു​ത​ൽ പു​തി​യ മാ​ർ​ക്ക​റ്റ് സ​മു​ച്ച​യ​ത്തി​ന്‍റെ പ​ണി ന​ട​ക്കു​ന്ന​തി​ന് സ​മീ​പ​ത്താ​യി വ്യാ​പാ​രം ന​ട​ത്താ​ൻ ക​ച്ച​വ​ട​ക്കാ​രെ അ​നു​വ​ദി​ക്കും.
പു​തി​യ മാ​ർ​ക്ക​റ്റ് സ​മു​ച്ച​യ​ത്തി​ന്‍റെ ഒ​ന്നാം​ഘ​ട്ട പ​ണി​ക​ൾ പൂ​ർ​ത്തി​യാ​യി. ര​ണ്ടാം​ഘ​ട്ട​ത്തി​നാ​യി 1.7 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. സി​ഡ്കോ ഇ​തി​ന്‍റെ ക​രാ​ർ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 2022-ഓ​ടെ ഓ​ഡി​റ്റോ​റി​യം ഒ​ഴി​കെ​യു​ള്ള ഹൈ​ടെ​ക് മാ​ർ​ക്ക​റ്റ് സ​മു​ച്ച​യ​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മെ​ന്നും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അ​റി​യി​ച്ചു.