സ്കൂ​ൾ ബ​സ് ജീ​വ​ന​ക്കാ​ർ സ​ത്യ​ഗ്ര​ഹം ന​ട​ത്തും
Saturday, October 23, 2021 10:09 PM IST
നെ​ടു​ങ്ക​ണ്ടം: കോ​വി​ഡ് മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ സ്കൂ​ൾ ബ​സ് ജീ​വ​ന​ക്കാ​രെ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ളാ സ്റ്റേ​റ്റ് സ്കൂ​ൾ ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 26-ന് ​ക​ള​ക്ട​റേ​റ്റി​നു​മു​ന്പി​ൽ സ​ത്യ​ഗ്ര​ഹം അ​നു​ഷ്ടി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

സ്കൂ​ൾ ബ​സു​ക​ളു​ടെ ഓ​ട്ടം നി​ല​ച്ച​തോ​ടെ ഇ​തി​ൽ ജോ​ലി​ചെ​യ്തി​രു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ൾ ദു​രി​ത​ത്തി​ലാ​ണ്. കോ​വി​ഡ് കാ​ല​ത്ത് തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട മ​റ്റു വി​ഭാ​ഗ​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ സ​ർ​ക്കാ​ർ ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ സ്കൂ​ൾ ബ​സ് ജീ​വ​ന​ക്കാ​രെ ആ​നു​കൂ​ല്യ​ങ്ങ​ളി​ൽ​നി​ന്നും അ​ക​റ്റി​നി​ർ​ത്തു​ക​യാ​യി​രു​ന്നു.
ന​വം​ബ​ർ ഒ​ന്നി​ന് വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ക്കാ​നി​രി​ക്കെ ഗു​രു​ത​ര​മാ​യ പ്ര​തി​സ​ന്ധി​യാ​ണ് മേ​ഖ​ല നേ​രി​ടു​ന്ന​ത്. 20 മാ​സ​മാ​യി ഓ​ടാ​തെ​കി​ട​ക്കു​ന്ന സ്കൂ​ൾ ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്ക​ണ​മെ​ങ്കി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ വേ​ണ്ടി​വ​രും.

പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് ഇ​തി​നാ​വ​ശ്യ​മാ​യ ഫ​ണ്ടി​ല്ല. ഇ​തി​നാ​ൽ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​രാ​ർ ന​ൽ​കി​യും കെ ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ വാ​ട​ക​യ്ക്കെ​ടു​ത്തും ഓ​ടി​ക്കാ​നാ​ണ് ഇ​പ്പോ​ഴ​ത്തെ തീ​രു​മാ​നം. ഇ​തോ​ടെ സ്കൂ​ൾ ബ​സ് തൊ​ഴി​ലാ​ളി​ക​ളു​ടെ ജോ​ലി ഇ​ല്ലാ​തെ​യാ​കും.

പി​ടി​എ നി​യ​മി​ച്ച പ്രീ ​പ്രൈ​മ​റി അ​ധ്യാ​പ​ക​ർ​ക്കും ആ​യ​മാ​ർ​ക്കും പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും സ​ർ​ക്കാ​ർ ഓ​ണ​റേ​റി​യം ന​ൽ​കി​യ​തു​പോ​ലെ സ്കൂ​ൾ ബ​സ് തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഓ​ണ​റേ​റി​യം ന​ൽ​കു​ക, അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ക, തൊ​ഴി​ൽ സ്ഥി​ര​ത, മി​നി​മം വേ​ത​നം, വേ​ത​ന ഏ​കീ​ക​ര​ണം തു​ട​ങ്ങി​യ​വ ന​ട​പ്പി​ലാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം ന​ട​ത്തു​ന്ന​തെ​ന്ന് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ്, സെ​ക്ര​ട്ട​റി സെ​ന്തി​ൽ​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് കു​ഞ്ഞു​മോ​ൾ സാ​ബു എ​ന്നി​വ​ർ പ​റ​ഞ്ഞു.