ച​ന്ദ​ന മോ​ഷ​ണം: ഒ​രാ​ൾ​കൂ​ടി പി​ടി​യി​ൽ
Saturday, October 23, 2021 10:08 PM IST
മ​റ​യൂ​ർ: സ്വ​കാ​ര്യ ഭൂ​മി​ക​ളി​ൽ​നി​ന്നും ച​ന്ദ​ന മ​ര​ങ്ങ​ൾ വെ​ട്ടി​ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​ധാ​ന പ്ര​തി​ക​ളി​ൽ ഒ​രാ​ൾ​കൂ​ടി പി​ടി​യി​ലാ​യി. മി​ഷ​ൻ​വ​യ​ൽ സ്വ​ദേ​ശി കു​ട്ടി​ത​ന്പി എ​ന്നു വി​ളി​ക്കു​ന്ന രാ​ജേ​ഷ് (30) ആ​ണ് പി​ടി​യി​ലാ​യ​ത്. പോ​ക്സോ കേ​സി​ൽ പ​രോ​ളി​ലി​റ​ങ്ങി ഒ​ളി​വി​ൽ ക​ഴി​യു​ന്ന പ്ര​തി​യ​യാ​ണ് രാ​ജേ​ഷ്.
ക​ഴി​ഞ്ഞ​ദി​വ​സം പി​ടി​യി​ലാ​യ രാ​ജാ​മ​ണി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് രാ​ജേ​ഷി​നെ ഇ​ന്ന​ലെ രാ​വി​ലെ മി​ഷ​ൻ​വ​യി​ൽ ഭാ​ഗ​ത്ത് ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ൽ​നി​ന്നും വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി​യ​ത്. വീ​ടി​നു​ള്ളി​ൽ​നി​ന്ന് ച​ന്ദ​ന ക​ഷ​ണ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു. ഓ​മി​നി കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.
രാ​ജേ​ഷ് ര​ണ്ടു​വ​ർ​ഷം​മു​ന്പ് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ​രോ​ളി​ൽ പു​റ​ത്തി​റ​ങ്ങി മു​ങ്ങി ന​ട​ക്കു​ക​യാ​യി​രു​ന്നു.
കാ​ന്ത​ല്ലൂ​ർ റെ​യി​ഞ്ച് ഓ​ഫി​സ​ർ ആ​ർ. അ​തി​ഷ്, ഡെ​പ്യൂ​ട്ടി റെ​യ്ഞ്ച് ഓ​ഫി​സ​ർ​മാ​രാ​യ ജ​യ​ച​ന്ദ്ര ബോ​സ്, ബി​ജു വി. ​ചാ​ക്കോ എന്നിവരുടെ നേതൃത്വ ത്തിലാണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ദേ​വി​കു​ളം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.