ഭാ​ഗ്യ​ക്കു​റി​യു​ടെ അ​ന​ധി​കൃ​ത വി​ൽ​പ​ന: മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി
Friday, October 22, 2021 10:16 PM IST
ഇ​ടു​ക്കി: അ​ന​ധി​കൃ​ത ഭാ​ഗ്യ​ക്കു​റി വി​ൽ​പ്പ​ന​യ്ക്കെ​തി​രേ ജി​ല്ലാ ലോ​ട്ട​റി ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ട്ട​പ്പ​ന​യി​ലെ വി​വി​ധ ലോ​ട്ട​റി വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. അ​വ​സാ​ന നാ​ല് അ​ക്ക​ങ്ങ​ൾ ഒ​രേ പോ​ലെ വ​രു​ന്ന പ​ന്ത്ര​ണ്ടി​ല​ധി​കം സീ​രി​സ് ഭാ​ഗ്യ​ക്കു​റി​ക​ൾ ഒ​ന്നി​ച്ചു വി​ൽ​പ​ന ന​ട​ത്ത​രു​തെ​ന്ന് വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വു​ണ്ടെ​ങ്കി​ലും പ​ല സ്ഥ​ല​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ൽ വി​ൽ​പ​ന ന​ട​ത്തു​ന്നു​ണ്ടെ​ന്ന പ​രാ​തി​യെത്തുട​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
ഭാ​ഗ്യ​ക്കു​റി ച​ട്ട​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യി എ​ഴു​ത്ത് ലോ​ട്ട​റി​യും വാ​ട്ട്സ് ആ​പ്പ് മു​ഖേ​ന​യു​ള്ള ടി​ക്ക​റ്റു​വി​ൽ​പ​ന​യും ജി​ല്ല​യി​ൽ വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്നു​വെ​ന്നും പ​രാ​തി ല​ഭി​ച്ചി​രു​ന്നു. സ​ർ​ക്കാ​ർ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യി ന​ട​ത്തു​ന്ന എ​ല്ലാ​ത്ത​രം അ​ന​ധി​കൃ​ത വി​ൽ​പ​ന​ക​ളും പൂ​ർ​ണ​മാ​യും അ​വ​സാ​നി​പ്പി​ക്കു​ക​യും കു​റ്റ​ക്കാ​ർ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യു​മാ​ണ് പ​രി​ശോ​ധ​ന​യു​ടെ ല​ക്ഷ്യ​മെ​ന്ന് ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ഓ​ഫീ​സ​ർ ലി​സി​യാ​മ്മ ജോ​ർ​ജ് പ​റ​ഞ്ഞു. അ​ന​ധി​കൃ​ത വി​ൽ​പ​ന ക​ണ്ടെ​ത്തി​യാ​ൽ ഏ​ജ​ൻ​സി റ​ദ്ദാ​ക്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കും. തു​ട​ർ​ന്നും ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തും.
ആ​ദ്യ​ദി​ന​ത്തി​ൽ പ​രി​ശോ​ധി​ച്ച ക​ട​ക​ളു​ടെ ഉ​ട​മ​ക​ൾ​ക്ക് അ​ന​ധി​കൃ​ത വി​ൽ​പ​ന ത​ട​യു​ന്ന​തി​ന് സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലി​നെ കു​റി​ച്ച് നി​ർ​ദ്ദേ​ശം ന​ൽ​കു​ക​യും ഇ​വ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ വി​വ​രം അ​റി​യി​ക്കു​ന്ന​തി​നാ​യി 18004258474 എ​ന്ന ടോ​ൾ ഫ്രീ ​ന​ന്പ​ർ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും ജി​ല്ലാ ഓ​ഫീ​സ​ർ നി​ർ​ദ്ദേ​ശി​ച്ചു. www.statelottery.kerala.gov.in എ​ന്ന വെ​ബ് സൈ​റ്റി​ൽ കൂ​ടി​യും പ​രാ​തി​ക​ൾ അ​റി​യി​ക്കാം.
ഭാ​ഗ്യ​കേ​ര​ളം മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി ലോ​ട്ട​റി ടി​ക്ക​റ്റു​ക​ളു​ടെ ആ​ധി​കാ​രി​ക​ത പ​രി​ശോ​ധി​ക്കാം. ക​ട്ട​പ്പ​ന അ​സി​സ്റ്റ​ന്‍റ് ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ഓ​ഫീ​സ​ർ ജോ​ഷി​മോ​ൻ കെ. ​അ​ല​ക്സ്, സീ​നി​യ​ർ ക്ല​ർ​ക്കു​മാ​രാ​യ ഷാ​ൻ സോ​മ​ൻ, പി.​ മു​ഹ​മ്മ​ദ് സാ​ലി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​രി​ശോ​ധ​ന നടത്തിയത്.