തോ​പ്രാം​കു​ടി പ​ള്ളി​യി​ൽ മോ​ഷ​ണം
Friday, October 22, 2021 10:13 PM IST
ചെ​റു​തോ​ണി: തോ​പ്രാം​കു​ടി സെ​ന്‍റ് മ​രി​യ ഗൊ​രോ​ത്തി പ​ള്ളി​യി​ൽ മോ​ഷ​ണം. പ​ള്ളി​ക്ക​ക​ത്തു ക​ട​ന്ന മോ​ഷ്ടാ​വ് ഭ​ണ്ഡാ​ര​കു​റ്റി മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ൽ പ​ള്ളി​യു​ടെ പി​ൻ​വാ​തി​ലി​ന്‍റെ പൂ​ട്ട് ത​ല്ലി​ത്ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു ക​ട​ന്ന​ത്. സെ​മി​ത്തേ​രി​ക്കു​സ​മീ​പം എ​ത്തി​ച്ച ഭ​ണ്ഡാ​ര​ക്കു​റ്റി ത​ല്ലി​പ്പൊ​ളി​ച്ച് പ​ണം എ​ടു​ത്ത​ശേ​ഷം ഭ​ണ്ഡാ​ര​ക്കു​റ്റി ഉ​പ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.
മു​രി​ക്കാ​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​ടു​ക്കി​യി​ൽ​നി​ന്നും ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.

നി​ർ​മാ​ണ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത് ഉ​ദ്യോ​ഗ​സ്ഥ​ർ: എം.​എം. മ​ണി
നെ​ടു​ങ്ക​ണ്ടം: ജി​ല്ല​യി​ൽ നി​ർ​മാ​ണ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത് ഉ​ദ്യോ​ഗ​സ്ഥ​രാ​ണെ​ന്ന് എം.​എം. മ​ണി എം​എ​ൽ​എ. നെ​ടു​ങ്ക​ണ്ട​ത്ത് സ്പൈ​സ​സ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ എ​ൻ.​ജി. ത​ങ്ക​പ്പ​ന് ന​ൽ​കി​യ സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ല​യി​ലെ എ​ട്ടു വി​ല്ലേ​ജു​ക​ളി​ൽ നി​ർ​മാ​ണ നി​രോ​ധ​നം ന​ട​പ്പി​ലാ​ക്കി​യ​ത് ഉ​ദ്യോ​ഗ​സ്ഥ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ്. ന​മ്മ​ൾ, ഇ​ടു​ക്കി​ക്കാ​ർ ഏ​ങ്ങോ​ട്ട് പോ​കും. വ​ന്നു​വ​ന്ന് കേ​ര​ളം മു​ഴു​വ​നും ഈ ​സ്ഥി​തി​യാ​യി. നി​ർ​മാ​ണ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന മൂ​ന്നാ​റും ആ​ന​വി​ലാ​സ​വും ത​മ്മി​ൽ എ​ന്ത് ബ​ന്ധ​മാ​ണു​ള്ള​ത്.
ഏ​ലം ക​ർ​ഷ​ക​ർ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​ണ്. രാ​സ​വ​ള ക​ന്പ​നി​ക​ൾ ക​ർ​ഷ​ക​രെ കൊ​ള്ള​യ​ടി​ക്കു​ക​യാ​ണ്. വി​ല​ത്ത​ക​ർ​ച്ച​മൂ​ലം കൃ​ഷി നി​ർ​ത്തേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. കു​ത്ത​ക​പാ​ട്ട കാ​ല​വ​ധി പു​തു​ക്കാ​ൻ സ​ർ​ക്ക​ർ ത​ല​ത്തി​ൽ ഇ​ട​പെ​ട്ടി​ട്ടു​ണ്ടെ​ന്നും എം.​എം. മ​ണി പ​റ​ഞ്ഞു.