കൈ​ലാ​സ​പ്പാ​റ കു​ന്നു​കു​ഴി​യി​ലെ വീ​ടു​ക​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ൽ
Friday, October 22, 2021 10:12 PM IST
നെ​ടു​ങ്ക​ണ്ടം: ശ​നി​യാ​ഴ്ച​യു​ണ്ടാ​യ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് കൈ​ലാ​സ​പ്പാ​റ കു​ന്നു​കു​ഴി​യി​ൽ നി​ര​വ​ധി വീ​ടു​ക​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. വീ​ടു​ക​ളു​ടെ സ​മീ​പ​ത്തെ മ​ണ്ണ് ഒ​ലി​ച്ചു​പോ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​പ​ക​ടാ​വ​സ്ഥ സം​ജാ​ത​മാ​യ​ത്. കു​ത്ത​നെ​യു​ള്ള സ്ഥ​ല​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന വീ​ടു​ക​ളു​ടെ പി​ൻ​ഭാ​ഗ​ങ്ങ​ളി​ലെ മ​ണ്ണാ​ണ് മ​ഴ​വെ​ള്ളം കു​ത്തി​യൊ​ലി​പ്പി​ച്ചു കൊ​ണ്ടു​പോ​യ​ത്.
നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ലാ​ണ് മ​ല​ഞ്ചെ​രു​വി​ലു​ള്ള ഈ ​വീ​ടു​ക​ളു​ള്ള​ത്. മ​ണ്ണൊ​ലി​പ്പി​നെ​ത്തു​ട​ർ​ന്ന് ഒ​രു വീ​ട് ഭാ​ഗീ​ക​മാ​യി ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. മാ​ധ​വ​പ്പ​ള്ളി​ൽ ഹ​രി​ദാ​സി​ന്‍റെ വീ​ടാ​ണ് ത​ക​ർ​ന്ന​ത്. വീ​ട്ടു​കാ​രെ സ​മീ​പ​ത്തെ അ​ങ്ക​ണ​വാ​ടി​യി​ലേ​ക്ക് മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള അ​ഞ്ചു വീ​ടു​ക​ളി​ൽ 15 പേ​രാ​ണ് താ​മ​സി​ക്കു​ന്ന​ത്. സ​മീ​പ​ത്തു​ത​ന്നെ​യു​ള്ള ലീ​ല​യു​ടെ വീ​ടി​ന്‍റെ ക​ൽ​ക്കെ​ട്ട് ത​ക​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ഇ​വ​രോ​ട് മാ​റി​ത്താ​മ​സി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
മ​ണ്ണി​ടി​ച്ചി​ൽ ന​ട​ന്ന സ്ഥ​ല​ത്തെ വീ​ടു​ക​ൾ ബ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വീ​ണ്ടും മ​ണ്ണി​ടി​യു​ന്ന​ത് ത​ട​സം സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്. 2018-ലെ ​പ്ര​ള​യ​കാ​ല​ത്ത് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ ഈ ​മേ​ഖ​ല​യി​ലെ ആ​ളു​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചി​രു​ന്നു. അ​ന്നു​മു​ത​ൽ ഒ​രോ മ​ഴ പെ​യ്യു​ന്പോ​ഴും സ​മാ​ന​മാ​യ സാ​ഹ​ച​ര്യം തു​ട​രു​ക​യാ​ണ്. ക​ന​ത്ത മ​ഴ പെ​യ്യു​ന്പോ​ൾ ഇ​വി​ടെ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് ഭ​യ​മാ​ണ്.
അ​പ​ക​ട സാ​ഹ​ച​ര്യം അ​റി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് പാ​റ​ത്തോ​ട് വി​ല്ലേ​ജ് ഓ​ഫി​സ​ർ ടി.​എ പ്ര​ദീ​പ്, പ​ഞ്ചാ​യ​ത്തം​ഗം ലേ​ഖാ ത്യാ​ഗ​രാ​ജ​ൻ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് റ​വ​ന്യു​വി​ഭാ​ഗം അ​റി​യി​ച്ചു.