ഇ​ടു​ക്കി പാ​ക്കേ​ജി​ൽനി​ന്ന് മൂ​വാ​യി​രം കോ​ടി അ​നു​വ​ദി​ക്ക​ണമെന്ന്
Friday, October 22, 2021 10:08 PM IST
തൊ​ടു​പു​ഴ: സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ടു​ക്കി പാ​ക്കേ​ജി​നാ​യി ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ള്ള 12000 കോ​ടി​യി​ൽ നി​ന്ന് വെ​ള്ള​പ്പൊ​ക്ക പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക​ൾ​ക്കാ​യി മൂ​വാ​യി​രം കോ​ടി അ​ടി​യ​ന്ത​ര​മാ​യി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എം. ​ജെ.​ ജേ​ക്ക​ബ് ആ​വ​ശ്യ​പ്പെ​ട്ടു.
വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ള്ള​ത് ഇ​ടു​ക്കി, കോ​ട്ട​യം ജി​ല്ല​ക​ളി​ലാ​ണ്. ജി​ല്ല​യി​ൽ കൊ​ക്ക​യാ​ർ ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ന​ഷ്ട​മു​ണ്ടാ​യ​ത് അ​റ​ക്കു​ളം, വെ​ള്ളി​യാ​മ​റ്റം ഭാ​ഗ​ങ്ങ​ളി​ലാ​ണ്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം കു​ത്തൊ​ഴു​ക്കി​ൽ വ​ൻ​തോ​തി​ൽ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​വു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ജി​ല്ല​യു​ടെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും ക​ന​ത്ത നാ​ശ​ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ഒ​ട്ടേ​റെ വീ​ടു​ക​ളും ന​ഷ്ട​പ്പെ​ട്ടു. കൃ​ഷി നാ​ശം വ​ൻ തോ​തി​ൽ ഉ​ണ്ടാ​യി.
റോ​ഡു​ക​ൾ​ക്കും നാ​ശം സം​ഭ​വി​ച്ചു. ഇ​ടി​ഞ്ഞ തോ​ടി​ന്‍റെ വ​ശ​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി കെ​ട്ടി സു​ര​ക്ഷി​ത​മാ​ക്ക​ണം. മ​രി​ച്ച​വ​ർ​ക്ക് പ​ത്തു ല​ക്ഷം രൂ​പ വീ​തം ധ​ന​സ​ഹാ​യം ന​ൽ​ക​ണം. ജി​ല്ല​ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ള്ള ഒ​രു കോ​ടി രൂ​പ കൊ​ണ്ട് നാ​ശ​ന​ഷ്ട​ങ്ങ​ൾ നി​ക​ത്താ​നാ​വി​ല്ല. ക​ഴി​ഞ്ഞ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച എ​ല്ലാ ക​ർ​ഷ​ക​ർ​ക്കും പ​തി​നാ​യി​രം രൂ​പ വീ​തം ധ​ന​സ​ഹാ​യം ന​ൽ​കി​യി​രു​ന്നു.
ഇ​ത്ത​വ​ണ​യും ധ​ന​സ​ഹാ​യം ന​ൽ​കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.