വ്യാ​പാ​രദ്രോ​ഹ ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണം: മ​ർ​ച്ച​ന്‍റ്സ് അ​സോസിയേഷൻ
Friday, October 22, 2021 10:08 PM IST
തൊ​ടു​പു​ഴ: ന​ഗ​രം വെ​ള്ള​ക്കെ​ട്ടു മൂ​ലം ബു​ദ്ധി​മു​ട്ടു​ന്പോ​ൾ ചി​ല വ്യ​ക്തി​ക​ൾ അ​വ​രു​ടെ സ്വാ​ർ​ഥ താ​ത്പ​ര്യ​ങ്ങ​ൾ​ക്കാ​യി പൊ​തു​ജ​ന​ങ്ങ​ളെ​യും വ്യാ​പാ​രി​ക​ളെ​യും ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​താ​യി തൊ​ടു​പു​ഴ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ആ​രോ​പി​ച്ചു.
വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യ മേ​ഖ​ല​യി​ൽ ഉ​പ​യോ​ഗ്യ​ശൂ​ന്യ​മാ​യ വ​സ്തു​ക്ക​ൾ ഓ​ട​യി​ലേ​ക്ക് ത​ള്ളി ജ​ന​ങ്ങ​ൾ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും ഒ​രുപോ​ലെ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്ന ഇ​ത്ത​രം ന​ട​പ​ടി​ക​ളി​ൽ നി​ന്നും ആ​ളു​ക​ൾ പി​ൻ​മാ​റ​ണ​മെ​ന്നും ഇ​ത്ത​ര​ക്കാ​രെ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ സം​ര​ക്ഷി​ക്കി​ല്ലെ​ന്നും അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​സ​ർ സൈ​ര അ​റി​യി​ച്ചു.