വി​ള ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് അ​പേ​ക്ഷി​ക്കാം
Friday, October 22, 2021 10:08 PM IST
തൊ​ടു​പു​ഴ: ക​ഴി​ഞ്ഞ 16 മു​ത​ൽ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വി​ള​നാ​ശം ഉ​ണ്ടാ​യ ക​ർ​ഷ​ക​ർ ആ​നു​കൂ​ല്യ​ത്തി​നാ​യി എ​ഐ​എം​എ​സ് പോ​ർ​ട്ട​ലി​ൽ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ ന​ൽ​ക​ണം. കൃ​ഷി​നാ​ശം ഉ​ണ്ടാ​യ തീ​യ​തി മു​ത​ൽ 10 ദി​വ​സ​ത്തി​നു​ള്ളി​ൽ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി ഓ​ണ്‍​ലൈ​നാ​യി നാ​ശ​ന​ഷ്ട​ത്തി​ന്‍റെ ഫോ​ട്ടോ​യും ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളു​മ​ട​ക്കം ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.
വി​ള ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട ക​ർ​ഷ​ക​രും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് അ​ത​ത് കൃ​ഷി​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

സ്കൂൾ ശു​ചീ​ക​രി​ച്ചു

പെ​രി​ങ്ങാ​ശേ​രി: സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി പെ​രി​ങ്ങാ​ശേ​രി ഗ​വ. സ്കൂ​ളും പ​രി​സ​ര​വും ശു​ചീ​ക​രി​ച്ചു. പ​ഞ്ചാ​ത്തം​ഗ​ങ്ങ​ളു​ടെ​യും തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ശു​ചീ​ക​ര​ണ ജോ​ലി​ക​ൾ ന​ട​ത്തി​യ​ത്. പ​ഞ്ചാ​യ​ത്തംഗ​ങ്ങ​ളാ​യ അ​ഖി​ലേ​ഷ് ദാ​മോ​ദ​ര​ൻ, ബീ​ന ര​വീ​ന്ദ്ര​ൻ, ശ്രീ​മോ​ൾ ഷി​ജു, പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ്, എം.​പി.​ വി​നോ​ദ്, ജോ​ളി ജോ​യി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.