അ​ന​ധി​കൃ​ത നി​ർ​മാ​ണം പൊ​ളി​ച്ചുനീ​ക്കും
Friday, October 22, 2021 10:08 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭാപ​രി​ധി​യി​ലെ മു​ഴു​വ​ൻ അ​ന​ധി​ക്യ​ത നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​ടി​യ​ന്ത​ര​മാ​യി പൊ​ളി​ച്ചു നീ​ക്കു​ന്ന​തി​ന് ഇ​ന്ന​ല​ത്തെ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ പൊ​ളി​ച്ചു നീ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് അ​റി​യി​ച്ചു.
​പൊ​തു​ജ​ന​ങ്ങ​ളു​ടെ കാ​ൽ​ന​ട​യാ​ത്ര​ക്ക് പോ​ലും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ റോ​ഡി​ലേ​ക്ക് ഇ​റ​ക്കി വ​ച്ചി​രി​ക്കു​ന്ന അ​ന​ധി​ക്യ​ത നി​ർ​മാ​ണ​ങ്ങ​ൾ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ൾ​പ്പെ​ടെ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ അ​ടി​യ​ന്ത​ര​മാ​യി പൊ​ളി​ച്ചു നീ​ക്കാ​നാ​ണ് തീ​രു​മാ​നം.
ക​ഴി​ഞ്ഞ ദി​വ​സം അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​നു മു​ന്നി​ൽ അ​ന​ധി​ക്യ​ത​മാ​യി നി​ർ​മി​ച്ചി​രി​ക്കു​ന്ന ബോ​ർ​ഡ് നീ​ക്കം ചെ​യ്യു​മെ​ന്നും ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു.