നെ​ല്ലാ​പ്പാ​റ അ​പ​ക​ടവ​ള​വ് നി​ർ​ത്താ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ൽ
Friday, October 22, 2021 10:08 PM IST
തൊ​ടു​പു​ഴ: വാ​ഹ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​യി മാ​റി​യ നെ​ല്ലാ​പ്പാ​റ​യി​ലെ കൊ​ടുംവ​ള​വി​ലെ അ​പ​ക​ട സാ​ധ്യ​ത ഒ​ഴി​വാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ​യും ക​ള​ക്ട​റു​ടെ​യും ഇ​ട​പെ​ട​ൽ. മു​ഖ്യ​മ​ന്ത്രി​ക്കുല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​തു​മ​രാ​മ​ത്തുവ​കു​പ്പ് നി​ര​ത്ത് വി​ഭാ​ഗം ചീ​ഫ് എ​ൻ​ജി​നി​യ​ർ​ക്ക് ഇ​തു സം​ബ​ന്ധി്ച്ച് ന​ട​പ​ടി​യെ​ടു​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് നി​ർ​ദേ​ശം ന​ൽ​കി. ഇ​ത് ഇ​ടു​ക്കി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ​ക്ക് കൈ​മാ​റി.

പൊ​തു​മ​രാ​മ​ത്തുവ​കു​പ്പ് നി​ര​ത്തു വ​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​റോ​ട് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​റും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. തൊ​ടു​പു​ഴ-​പാ​ലാ റോ​ഡി​ലെ ക​രി​ങ്കു​ന്നം-നെ​ല്ലാ​പ്പാ​റ വ​ള​വ് അ​പ​ക​ട ര​ഹി​ത​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നാ​യ ടോം ​തോ​മ​സ് പൂ​ച്ചാ​ലി​ൽ ആ​ണ് മു​ഖ്യ​മ​ന്ത്രി​ക്കും ജി​ല്ലാ ക​ള​ക്ട​ർ​ക്കും പ​രാ​തി ന​ൽ​കി​യ​ത്.

പു​ന​ലൂ​ർ-മൂ​വാ​റ്റു​പു​ഴ സ്റ്റേ​റ്റ് ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യ തൊ​ടു​പു​ഴ-പാ​ലാ റൂ​ട്ടി​ലെ നെ​ല്ലാ​പ്പാ​റ വ​ള​വി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ നി​ത്യ​സം​ഭ​വ​മാ​യി മാ​റി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടെ നി​യ​ന്ത്ര​ണം വി​ട്ട ലോ​റി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് ക്ലീ​ന​ർ മ​രി​ക്കു​ക​യും ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ത​ടി ക​യ​റ്റി വ​രു​ന്ന ലോ​റി​ക​ളും ഇ​വി​ടെ പ​തി​വാ​യി അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്നു​ണ്ട്. കെ​എസ്ടി​പി പ​ദ്ധ​തി​യി​ൽ​പ്പെടു​ത്തി ആ​ധു​നി​ക രീ​തി​യി​ലാ​ണ് നി​ർ​മാ​ണം ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ങ്കി​ലും ഇ​വി​ടെ വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെടു​ന്ന​താ​ണ് പ്ര​ശ്നം.

അ​ശാ​സ്ത്രീ​യ​ റോ​ഡ് നി​ർ​മാ​ണ​മാ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്ക് വ​ഴി വ​യ്ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. വ​ള​വു​ക​ൾ അ​തേപ​ടി നി​ല​നി​ർ​ത്തി റോ​ഡി​നു വീ​തി കൂ​ട്ടി​യ​പ്പോ​ഴാ​ണ് ഇ​വി​ടെ അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ച്ച​ത്. 132 കി​ലോ​റ്റീ​ർ പാ​ത​യി​ൽ 27 കൊ​ടും വ​ള​വു​ക​ളു​ണ്ടെ​ങ്കി​ലും നെ​ല്ലാ​പ്പാ​റ​യി​ലാ​ണ് പ​തി​വാ​യി അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത്. അ​പ​ക​ടം കൂ​ടി​യ​തോ​ടെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ​യും നാ​ട്ടു​കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വ​ള​വി​ലെ കാ​ടു​ക​ൾ വെ​ട്ടി നീ​ക്കി​യി​രു​ന്നു.

എ​ന്നാ​ൽ ഇ​വി​ടെ റോ​ഡി​ന്‍റെ വ​ള​വു നി​വ​ർ​ത്തി സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.