ക​ല്ലാ​ർ ഡാം രാത്രിയിൽ ​തു​റ​ന്നുവിട്ടു
Thursday, October 21, 2021 10:23 PM IST
നെ​ടു​ങ്ക​ണ്ടം: അ​തി​തീ​വ്ര മ​ഴ​യെ തു​ട​ർ​ന്ന് ക​ല്ലാ​ർ ഡാം ​രാ​ത്രി​യി​ൽ തു​റ​ന്നു​വി​ട്ടു. കേ​ര​ള -ത​മി​ഴ്നാ​ട് അ​തി​ർ​ത്തി മേ​ഖ​ല​യി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി​യും വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യു​മാ​യി ഉ​ണ്ടാ​യ മ​ഴ​യെ​ത്തുട​ർ​ന്ന് ഡാം ​നി​റ​ഞ്ഞു​ക​വി​ഞ്ഞു. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാ​ൻ വൈ​കി​യ​തോ​ടെ വെ​ള്ളം ഷ​ട്ട​റി​നു മു​ക​ളി​ലൂ​ടെ ക​വി​ഞ്ഞൊ​ഴു​കി. ക​ല്ലാ​ർ അ​ണ​ക്കെ​ട്ട് തു​റ​ക്കാ​ൻ വൈ​കി​യ​തി​നാ​ൽ ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലും ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു.

ഡാം ​സേ​ഫ്ടി വി​ഭാ​ഗ​ത്തി​ന്‍റെ ക​ണ​ക്ക് പ്ര​കാ​രം ഇ​ന്ന​ലെ പു​ല​ർ​ച്ചെ 12.30-ന് ​ക​ല്ലാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 821.1 മീ​റ്റ​റാ​യി​രു​ന്നു. ക​ന​ത്ത മ​ഴ​യി​ൽ ക​ല്ലാ​ർ പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ ഒ​ന്ന​ര​യോ​ടെ ജ​ല​നി​ര​പ്പ് 822.5 മീ​റ്റ​റാ​യി ഉ​യ​ർ​ന്നു. ഇ​തോ​ടെ അ​ണ​ക്കെ​ട്ട് തു​റ​ക്കാ​ൻ ഡാം ​സേ​ഫ്ടി വി​ഭാ​ഗം ജി​ല്ലാ ക​ള​ക്ട​റു​ടെ അ​നു​മ​തി തേ​ടി.

ജി​ല്ലാ​ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് ല​ഭി​ച്ച് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി പു​ല​ർ​ച്ചെ 2.50-ഓ​ടെ അ​ണ​ക്കെ​ട്ടി​ന്‍റെ ര​ണ്ടും മൂ​ന്നും ഷ​ട്ട​റു​ക​ൾ തു​റ​ന്നു. എ​ന്നാ​ൽ ജ​ല​നി​ര​പ്പ് അ​തി​വേ​ഗം ഉ​യ​ർ​ന്ന​തോ​ടെ പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ ക​വി​ഞ്ഞ് വെ​ള്ളം ഒ​ഴു​കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. ഷ​ട്ട​റു​ക​ൾ 10 സെ​ന്‍റീ​മീ​റ്റ​ർ വീ​തം ഉ​യ​ർ​ത്തി 10 ക്യു​മെ​ക്സ് വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി​യ​തോ​ടെ​യാ​ണ് അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യ​ത്.
ക​ല്ലാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് നി​രീ​ക്ഷി​ക്കു​ന്ന​തി​ൽ ഡാം ​സേ​ഫ്ടി വി​ഭാ​ഗ​ത്തി​ന് വീ​ഴ്ച​യു​ണ്ടാ​യ​താ​യാ​ണ് ആ​ക്ഷേ​പം. ഡാം ​സേ​ഫ്ടി എ​ക്സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​റു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തു​ന്ന​ത്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​ഉ​ദ്യോ​ഗ​സ്ഥ​ൻ സ്ഥ​ല​ത്തെ​ത്താ​ൻ വൈ​കി. മ​ഴ മു​ന്ന​റി​യി​പ്പ് ഉ​ണ്ടാ​യി​രു​ന്നി​ട്ടും അ​ണ​ക്കെ​ട്ടി​ൽ ഒ​രു സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ൻ മാ​ത്ര​മാ​ണ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് വി​വ​രം.

എ​ന്നാ​ൽ വീ​ഴ്ച​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ദം. ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി​യ​പ്പോ​ൾ അ​ണ​ക്കെ​ട്ടി​ലു​ണ്ടാ​യ ഓ​ളം മൂ​ല​മാ​ണ് മ​റ്റു ഷ​ട്ട​റി​ന് മു​ക​ളി​ലൂ​ടെ ജ​ലം ക​വി​ഞ്ഞൊ​ഴു​കി​യ​തെ​ന്നും ഡാം ​സേ​ഫ്ടി വി​ഭാ​ഗം അ​സി. എ​ക്സി. എ​ൻ​ജി​നി​യ​ർ സ​ജീ​വ് കു​മാ​ർ പ​റ​ഞ്ഞു.

ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലേ​ക്ക് വൈ​ള്ളം തി​രി​ച്ചു​വി​ടു​ന്ന ചെ​റി​യ ഡൈ​വേ​ർ​ഷ​ൻ അ​ണ​ക്കെ​ട്ടാ​ണ് ക​ല്ലാ​ർ. ക​ല്ലാ​ർ പു​ഴ​യി​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന അ​ണ​ക്കെ​ട്ടി​ന്‍റെ പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി 824.48 മീ​റ്റ​റും റെ​ഡ് അ​ല​ർ​ട്ട് ലെ​വ​ർ 823.5 മീ​റ്റ​റു​മാ​ണ്.