അ​തി തീ​വ്ര മ​ഴ​യും മി​ന്ന​ലും! നെ​ടു​ങ്ക​ണ്ടം മേ​ഖ​ല​യി​ൽ വ്യാ​പ​ക നാ​ശം
Thursday, October 21, 2021 10:22 PM IST
നെ​ടു​ങ്ക​ണ്ടം: ബു​ധ​നാ​ഴ്ച രാ​ത്രി തു​ട​ങ്ങി​യ ശ​ക്ത​മാ​യ മ​ഴ​യി​ലും ഇ​ടി​മി​ന്ന​ലി​ലും നെ​ടു​ങ്ക​ണ്ടം മേ​ഖ​ല​യി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം. ക​ല്ലാ​ർ പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി. 45 വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. ആ​റു കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാർ​പ്പി​ച്ചു. തൂ​ക്കു​പാ​ല​ത്ത് ര​ണ്ടു​പേ​രെ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ടു​ത്തി.

ഇ​ടി​മി​ന്ന​ലേ​റ്റ് വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ എ​ട്ടു വീ​ടു​ക​ളി​ലെ ഉ​പ​ക​ര​ണ​ങ്ങ​ളും ന​ശി​ച്ചു. അ​ൻ​പ​തോ​ളം വീ​ടു​ക​ളു​ടെ സം​ര​ക്ഷ​ണ​ഭി​ത്തി​യി​ടി​ഞ്ഞു. കു​മ​ളി -മൂ​ന്നാ​ർ സം​സ്ഥാ​ന പാ​ത​യി​ലേ​ക്ക് പാ​റ​യും മ​ണ്ണും ഇ​ടി​ഞ്ഞു​വീ​ണു. ആ​ല​പ്പു​ഴ -മ​ധു​ര സം​സ്ഥാ​ന പാ​ത​യി​ൽ വെ​ള്ളം ക​യ​റി. മൊ​ബൈ​ൽ ട​വ​റു​ക​ളി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് നെ​റ്റു​വ​ർ​ക്ക് ത​ക​രാ​റി​ലാ​യി.

ബു​ധ​നാ​ഴ്ച രാ​ത്രി 11 മു​ത​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നു​വ​രെ​യാ​ണ് അ​തി​ർ​ത്തി മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് അ​തി​തീ​വ്ര മ​ഴ പെ​യ്ത​ത്. ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ തോ​ടു​ക​ൾ ക​ര​ക​വി​ഞ്ഞു.

കല്ലാർ ഡാം തുറന്നുവിട്ടതോടെ വെ​ള്ള​പ്പാ​ച്ചി​ലി​ൽ താ​ന്നി​മൂ​ട് തി​ട്ടേ​പ്പ​ടി​യി​ലെ ന​ട​പ്പാ​ല​ത്തി​ന്‍റെ കൈ​വ​രി ത​ക​ർ​ന്നു. നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന നെ​ടു​ങ്ക​ണ്ടം മി​നി വൈ​ദ്യു​ത ഭ​വ​ന്‍റെ ക​ൽ​ക്കെ​ട്ടി​ലും വെ​ള്ളം ക​യ​റി. ക​ല്ലാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ ട​ണ​ൽ​മു​ഖ​ത്ത് മ​ല​വെ​ള്ള​പ്പാച്ചി​ലി​ൽ എ​ത്തി​യ മാ​ലി​ന്യ​ങ്ങ​ൾ ട​ണ​ൽ മു​ഖം അ​ട​ച്ചു. ഇ​തോ​ടെ അ​ണ​ക്കെ​ട്ടി​ൽ അ​പ്ര​തീ​ക്ഷി​ത വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യി. തൂ​ക്കു​പാ​ല​ത്ത് വെ​ള്ളം ക​യ​റി റോ​ഡി​നോ​ടു ചേ​ർ​ന്നു​ള്ള മ​ണ്‍​തി​ട്ട​യി​ൽ വി​ള്ള​ലു​ക​ൾ രൂ​പപ്പെ​ട്ടു. ക​ല്ലാ​ർ ട​ണ​ൽ റോ​ഡി​ന്‍റെ വ​ശം പ​കു​തി​യോ​ളം ഇ​ടി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് റോ​ഡ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. പ​ത്തോ​ളം കു​ടും​ബ​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന വ​ഴി​യാ​ണി​ത്.

ക​ന​ത്ത മ​ഴ​യി​ൽ വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ ത​ക​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് മേ​ഖ​ല​യി​ൽ വൈ​ദ്യു​തി ബ​ന്ധ​വും ത​ക​രാ​റി​ലാ​യി. ഇ​ടി​മി​ന്ന​ലി​ൽ ചേ​ന്പ​ള​ത്ത് 66 കെ​വി വൈ​ദ്യു​തി ലൈ​നി​ന്‍റെ ക​ന്പി​ക​ൾ പൊ​ട്ടി. പാ​ന്പാ​ടും​പാ​റ പ​ത്തി​നി​പ്പാ​റ​യി​ൽ ഇ​ടി​മി​ന്ന​ലി​ൽ വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. കു​ള​ത്തു​ങ്ക​ൽ ബി​ജു​വി​ന്‍റെ വീ​ടാ​ണ് ത​ക​ർ​ന്ന​ത്. ഇ​വി​ടെ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന നാ​ഗ​രാ​ജി​ന്‍റെ ടി​വി ഉ​ൾ​പ്പ​ടെ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ന​ശി​ച്ചു. വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യു​ടെ ഷീ​റ്റു​ക​ൾ പൊ​ട്ടി​ച്ചി​ത​റി. പ​റ​ന്പി​ലെ വാ​ഴ​ക​ളും മി​ന്ന​ലി​ന്‍റെ ആ​ഘാ​ത​ത്തി​ൽ ചി​ത​റിത്തെറി​ച്ചു.

പാ​റ​ത്തോ​ട് വി​ല്ലേ​ജി​ൽ ര​മ്യ​ഭ​വ​നി​ൽ ടി.​കെ. വി​ജ​യ​മ്മ​യു​ടെ വീ​ടി​ന്‍റെ ത​റ​യും വ​യ​റിം​ഗും ഇ​ടി​മി​ന്ന​ലി​ൽ ത​ക​ർ​ന്നു. വീ​ട്ടു​കാ​ർ അ​ദ്ഭു​ത​ക​ര​മ​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. തൂ​ക്കു​പാ​ല​ത്ത് ബ്ലോ​ക്ക് ന​ന്പ​ർ 387-ൽ ​ഹ​രി​ക്കു​ട്ട​ന്‍റെ വീ​ടി​ന്‍റെ ത​റ​യും ഭി​ത്തി​യും ഇ​ടി​മി​ന്ന​ലി​ൽ വി​ണ്ടു​കീ​റി. ചോ​റ്റു​പാ​റ പ​ണ്ടാ​ര​ത്ത് തെ​ക്കേ​തി​ൽ കൃ​ഷ്ണ​ൻ​കു​ട്ടി നാ​യ​രു​ടെ വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. പ്ര​ദേ​ശ​ത്തെ കൃ​ഷി​യി​ട​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി​യ​തോ​ടെ വ്യാ​പ​ക കൃ​ഷി​നാ​ശ​മു​ണ്ടാ​യി.

തൂ​ക്കു​പാ​ലം - രാ​മ​ക്ക​ൽ​മെ​ട്ട് റോ​ഡി​ൽ വി​ജ​യ​മാ​ത സ്കൂ​ളി​നു സ​മീ​പം 30 വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. ആ​റു കു​ടും​ബ​ങ്ങ​ളെ സ​മീ​പ​ത്തെ ലോ​ഡ്ജി​ലേ​ക്ക് മാ​റ്റി. ര​ണ്ടു​പേ​രെ വെ​ള്ള​പൊ​ക്ക​ത്തി​ൽ​നി​ന്നും ര​ക്ഷ​പെ​ടു​ത്തി. വാ​ർ​ഡ് മെം​ബ​ർ റാ​ബി സി​ദ്ദി​ഖ്, പ്ര​ദേ​ശ​വാ​സി​ക​ളാ​യ ഹ​രി​ഷ്, യൂ​സ​ഫ്, മു​ഴി​യി​ൽ ജോ​യി, ന​വാ​സ്, ഹാ​ഷിം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ക്ഷ​ാപ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. റ​വ​ന്യു, അ​ഗ്നി​ശ​മ​ന​സേ​ന, കെ ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.
ക​രു​ണാ​പു​രം വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്ന് കെ​ട്ടി​ടം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. തൂ​ക്കു​പാ​ലം, പാ​ന്പു​മു​ക്ക്, രാ​മ​ക്ക​ൽ​മേ​ട്, മു​ണ്ടി​യെ​രു​മ, ബാ​ല​ൻ​പി​ള്ള​സി​റ്റി, താ​ന്നി​മൂ​ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി. കി​ണ​റു​ക​ളി​ലേ​ക്ക് ചെ​ളി​വെ​ള്ളം ഇ​റ​ങ്ങി​യ​തോ​ടെ കു​ടി​വെ​ള്ള​വും മ​ലി​ന​മാ​യി. നാ​ശ​ന​ഷ്ടം നേ​രി​ട്ട​വ​ർ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം. വ​രും​ദി​വ​സ​ങ്ങ​ളി​ലും മ​ഴ ക​ന​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പു​ള്ള​തി​നാ​ൽ ജ​ന​ങ്ങ​ൾ ആ​ശ​ങ്ക​യി​ലാ​ണ്.