ക​ലു​ങ്ക് നി​ർ​മാ​ണം അ​ശാ​സ്ത്രീ​യ​മെ​ന്ന്
Thursday, October 21, 2021 10:22 PM IST
രാ​ജാ​ക്കാ​ട്: നി​ർ​മാ​ണം അ​ശാ​സ്ത്രീ​യ​മാ​ണെ​ന്നാ​രോ​പി​ച്ച് നാ​ട്ടു​കാ​ർ ക​ലു​ങ്കു നി​ർ​മാ​ണം ത​ട​ഞ്ഞു. ചെ​മ്മ​ണ്ണാ​ർ - ഗ്യാ​പ് റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ക​ലു​ങ്കു​നി​ർ​മാ​ണ​മാ​ണ് നാ​ട്ടു​കാ​ർ ത​ട​ഞ്ഞ​ത്. ബൈ​സ​ണ്‍​വാ​ലി പ​ഞ്ചാ​യ​ത്തി​ലെ നാ​ല്പ​തേ​ക്ക​ർ ക​ലു​ങ്ക് നി​ർ​മാ​ണ​ത്തി​നെ​തി​രെ​യാ​ണ് നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി​യ​ത്. റോ​ഡി​നേ​ക്കാ​ൾ വ​ള​രെ താ​ഴെ​യാ​യാ​ണ് ക​ലു​ങ്ക് നി​ർ​മി​ക്കു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം. വെ​ള്ള​മൊ​ഴു​ക്ക് കൂ​ടു​ന്പോ​ൾ റോ​ഡി​ലേ​ക്ക് വെ​ള്ളം ക​യ​റു​ക​യും റോ​ഡ് ത​ക​രു​ക​യും ചെ​യ്യും. ക​ലു​ങ്കി​ന് ഉ​യ​ര​വും വീ​തി​യും കൂ​ട്ട​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം. ക​രാ​റു​കാ​ർ ഇ​തം​ഗീ​ക​രി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ സം​ഘ​ടി​ച്ച് നി​ർ​മാ​ണം ത​ട​ഞ്ഞ​ത്.