യു​പി​യി​ൽ മ​ത​സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ക്കു​ന്ന​തി​നെ​തി​രേ ന​ട​പ​ടി​വേ​ണം: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ്
Thursday, October 21, 2021 10:22 PM IST
ചെ​റു​തോ​ണി: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ തു​ട​ർ​ച്ച​യാ​യി മ​ത​സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ക്കു​ന്ന​തി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ഇ​ടു​ക്കി രൂ​പ​ത സ​മി​തി കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
ഭ​ര​ണ​കൂ​ട പി​ന്തു​ണ​യോ​ടെ ബ​ജ​്‌രം​ഗ്ദ​ൾ, ഹി​ന്ദു യു​വ​വാ​ഹി​നി പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തു​ന്ന അ​ഴി​ഞ്ഞാ​ട്ടം ജ​നാ​ധി​പ​ത്യ മ​തേ​ത​ര രാ​ജ്യ​ത്തി​ന് അ​പ​മാ​ന​മാ​ണ്. കാ​ത്ത​ലി​ക് മി​ഷ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഗ്രേ​സ്, അ​ധ്യാ​പി​ക സി​സ്റ്റ​ർ റോ​ഷി​നി എ​ന്നി​വ​രെ ത​ട​ഞ്ഞു​വെ​യ്ക്കു​ക​യും നി​ർ​ബ​ന്ധ​പൂ​ർ​വം പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക​യും അ​വ​ഹേ​ളി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ യു​പി സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​നാ​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പൗ​ര​ൻ​മാ​ർ​ക്ക് അ​ർ​ഹ​മാ​യ നീ​തി ഉ​റ​പ്പു​വ​രു​ത്തേ​ണ്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​സം​ഗ​ത അക്ര​മി​ക​ൾ​ക്ക് കൂ​ടു​ത​ൽ ശ​ക്തി​പ​ക​ർ​ന്നു എ​ന്ന​ത് ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. മ​ത​വി​ശ്വ​സ​ത്തി​ന്‍റെ കാ​ര​ണ​ത്താ​ൽ സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ക്കു​ന്ന​തും പ​ര​സ്യ​മാ​യി അ​പ​മാ​നി​ക്കു​ന്ന​തും ഒ​രു​ത​ര​ത്തി​ലും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന​ത് ന്യു​ന​പ​ക്ഷ മ​ത​വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ വ​ലി​യ ആ​ശ​ങ്ക സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡു​ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് കോ​യി​ക്ക​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സി​സ് ഇ​ട​വ​ക്ക​ണ്ടം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​ത്യു​സ് ഐ​ക്ക​ര, ട്ര​ഷ​റ​ർ ബേ​ബി കൊ​ട​ക​ല്ലി​ൽ, ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി ജോ​സു​കു​ട്ടി മാ​ട​പ്പ​ള്ളി, ജോ​സ​ഫ് കു​ര്യ​ൻ ഏ​റ​ന്പ​ടം, വി.​ടി. തോ​മ​സ്, സി​ജോ ഇ​ല​ന്തൂ​ർ, ആ​ഗ്ന​സ് ബേ​ബി അ​ഡ്വ. മാ​ത്യു മ​ലേ​കു​ന്നേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.