ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ർ​ട്ട്
Wednesday, October 20, 2021 10:15 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ കാ​ലാ​വ​സ്ഥാ വ​കു​പ്പ് ശ​ക്ത​മാ​യ മ​ഴ പ്ര​വ​ചി​ച്ചി​രു​ന്നെ​ങ്കി​ലും പ​ക​ൽ കാ​ര്യ​മാ​യ മ​ഴ പെ​യ്യാ​തി​രു​ന്ന​ത് ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​യി. മി​ക്ക​യി​ട​ങ്ങ​ളി​ലും ഇ​ന്ന​ലെ തെ​ളി​ഞ്ഞ അ​ന്ത​രീ​ക്ഷ​മാ​യി​രു​ന്നു. എ​ന്നാ​ൽ ഉ​ച്ച​യ്ക്കു ശേ​ഷം പ​ല​യി​ട​ത്തും ഇ​ടി​യോ​ടു കൂ​ടി ചെ​റി​യ മ​ഴ ല​ഭി​ച്ചു. വൈ​കു​ന്നേ​രം ശ​ക്ത​മാ​യ മ​ഴ ആ​രം​ഭി​ച്ചു.
കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ആ​ദ്യം ജി​ല്ല​യി​ൽ ഇ​ന്ന​ലെ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് പി​ൻ​വ​ലി​ച്ച് യെ​ല്ലോ അ​ല​ർ​ട്ടാ​ക്കി. അ​തി തീ​വ്ര മ​ഴ ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ന് ജി​ല്ല​യി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​തീ​വ ജാ​ഗ്ര​ത വേ​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്. തൊ​ടു​പു​ഴ മേ​ഖ​ല​യി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു ശേ​ഷം മൂ​ടി​ക്കെ​ട്ടി​യ അ​ന്ത​രീ​ക്ഷ​മാ​യി​രു​ന്നു. മൂ​ല​മ​റ്റ​ത്ത് ശ​ക്ത​മാ​യ മ​ഴ പെ​യ്തു.
ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ മ​ഴ ല​ഭി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴു വ​രെ​യു​ള്ള 24 മ​ണി​ക്കൂ​റി​ൽ തൊ​ടു​പു​ഴ, ഉ​ടു​ന്പ​ഞ്ചോ​ല താ​ലൂ​ക്കു​ക​ളി​ൽ മ​ഴ രേ​ഖ​പ്പെ​ടു​ത്തി​യി​ല്ല. പീ​രു​മേ​ട്ടി​ൽ 19 മി​ല്ലി​മീ​റ്റ​റും ഇ​ടു​ക്കി​യി​ൽ 0.4, ദേ​വി​കു​ള​ത്ത് 7.8 മി​ല്ലീ​മീ​റ്റ​ർ മ​ഴ ല​ഭി​ച്ചു. മ​ഴ ക​ണ​ക്കി​ലെ​ടു​ത്ത് ജി​ല്ല​യി​ൽ രാ​ത്രി യാ​ത്ര നി​രോ​ധി​ച്ചി​ട്ടു​ണ്ട്.