വൈ​ദ്യു​തി ജീ​വ​ന​ക്കാ​ർ അ​വ​ഗ​ണി​ച്ചു; ത​ഹ​സി​ൽ​ദാ​ർ ലൈ​ൻ ഹെ​ൽ​പ്പ​റാ​യി
Wednesday, October 20, 2021 10:15 PM IST
ചെ​റു​തോ​ണി: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് മാ​തൃ​ക​യാ​യി ഇ​ടു​ക്കി ത​ഹ​സി​ൽ​ദാ​ർ വി​ൻ​സെ​ന്‍റ് ജോ​സ​ഫ്. ഡ്യൂ​ട്ടി യാ​ത്ര​യ്ക്കി​ട​യി​ൽ അ​ടി​മാ​ലി - കു​മ​ളി ദേ​ശീ​യ​പാ​ത​യി​ൽ വെ​ള്ള​ക്ക​യ​ത്ത് റോ​ഡി​ലേ​ക്ക് ഒ​ടി​ഞ്ഞു​വീ​ഴ​ത്ത​ക്ക രീ​തി​യി​ൽ വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് വീ​ണു​കി​ട​ന്ന മു​ള നീ​ക്കം​ചെ​യ്താ​ണ് ത​ഹ​സി​ൽ​ദാ​ർ മാ​തൃ​ക​യാ​യ​ത്.

വൈ​ദ്യു​ത വ​കു​പ്പി​ൽ അ​റി​യി​ച്ചി​ട്ട് ന​ട​പ​ടി​യു​ണ്ടാ​കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ത​ഹ​സി​ൽ​ദാ​ർ വാ​ഹ​ന, കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ടം ഉ​ണ്ടാ​കാ​വു​ന്ന അ​വ​സ്ഥ​യി​ൽ വൈ​ദ്യു​തി ക​ന്പി​യി​ൽ ത​ങ്ങി​നി​ന്നി​രു​ന്ന മു​ള എ​ടു​ത്തു​മാ​റ്റി​യ​ത്. റ​വ​ന്യു വ​കു​പ്പ് ജീ​വ​ന​ക്കാ​ര​നാ​യ പ്ര​മോ​ദും ഇ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ര​ണ്ടാ​ഴ്ച​യോ​ള​മാ​യി ഉ​ണ​ങ്ങി​യ മു​ള വൈ​ദ്യു​ത ലൈ​നി​ൽ തൂ​ങ്ങി​കി​ട​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടു​ക്കി താ​ലൂ​ക്ക് ഓ​ഫീ​സി​നു​മു​ന്നി​ൽ കാ​ടു​ക​യ​റി കി​ട​ന്ന സ്ഥ​ല​ത്ത് വാ​ഴ കൃ​ഷി​ചെ​യ്തും ഇ​ദ്ദേ​ഹം ശ്ര​ദ്ധേ​യ​നാ​യി​രു​ന്നു. ഓ​ഫീ​സ് പ​രി​സ​ര​ത്ത് മ​നോ​ഹ​ര​മാ​യ പൂ​ന്തോ​ട്ടം നി​ർ​മി​ക്കു​ന്ന​തി​ലും ത​ഹ​സി​ൽ​ദാ​ർ നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്നു.