ജൂ​ഡോ ചാ​ന്പ്യ​ൻ​ഷി​പ്
Wednesday, October 20, 2021 10:12 PM IST
നെ​ടു​ങ്ക​ണ്ടം: ഇ​ടു​ക്കി ജി​ല്ലാ ജൂ​ഡോ ചാ​ന്പ്യ​ൻ​ഷി​പ്പ് 23-ന് ​നെ​ടു​ങ്ക​ണ്ട​ത്ത് ന​ട​ക്കും. നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ക്കു​ന്ന ചാ​ന്പ്യ​ൻ​ഷി​പ്പ് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം​ചെ​യ്യും. ജൂ​ഡോ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ​ൻ. ഗോ​പി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ സ്പോ​ട്സ് കൗ​ണ്‍​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​സു​കു​മാ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ക​ഴി​ഞ്ഞ​വ​ർ​ഷം സം​സ്ഥാ​ന ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ മെ​ഡ​ൽ നേ​ടി​യ കാ​യി​ക​താ​ര​ങ്ങ​ളെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭ​നാ വി​ജ​യ​ൻ ആ​ദ​രി​ക്കും.
ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ സ​ബ് ജൂ​ണി​യ​ർ, കേ​ഡ​റ്റ്, ജൂ​ണി​യ​ർ, സീ​നി​യ​ർ പു​രു​ഷ - വ​നി​താ വി​ഭാ​ഗ​ങ്ങ​ളി​ൽ 150-ല​ധി​കം കാ​യി​ക​താ​ര​ങ്ങ​ൾ വി​വി​ധ ക്ല​ബു​ക​ളി​ൽ​നി​ന്ന് പ​ങ്കെ​ടു​ക്കും. ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കു​ന്ന​വ​ർ തൃ​ശൂ​രി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഇ​ടു​ക്കി ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ക്കും.