ദേ​ശീ​യ​പാ​ത ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കാ​നു​ള്ള ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു
Tuesday, October 19, 2021 10:05 PM IST
പീ​രു​മേ​ട്: ദേ​ശീ​യ​പാ​ത 183-ൽ ​കു​ട്ടി​ക്കാ​നം മു​ത​ൽ മു​പ്പ​ത്തി​യ​ഞ്ചാം മൈ​ൽ വ​രെ​യു​ള്ള വ​ഴി പൂ​ർ​ണ​മാ​യും ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​നു​ള്ള പ​ണി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. പ​ക​ൽ​സ​മ​യ​ങ്ങ​ളി​ൽ ജെ​സി​ബി​ക​ൾ ഉ​പ​യോ​ഗി​ച്ച് പ​ണി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

കു​ട്ടി​ക്കാ​നം മു​ത​ൽ 35 വ​രെ പ​ല​യി​ട​ങ്ങ​ളി​ലാ​യി റോ​ഡി​ന്‍റെ മു​ക​ൾ​ഭാ​ഗ​ത്തു​നി​ന്നും മ​ണ്ണും പാ​റ​ക്ക​ല്ലു​ക​ളും ഇ​ടി​ഞ്ഞു​വീ​ണ് കി​ട​ക്കു​ക​യാ​ണ്. ഒ​രു വ​ശ​ത്തു​കൂ​ടെ മാ​ത്ര​മാ​ണ് നി​ല​വി​ൽ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​ത്.

ബ​സ് സ​ർ​വീ​സ് പൂ​ർ​ണ​മാ​യും ആ​രം​ഭി​ച്ചി​ട്ടി​ല്ല. ക​ട്ട​പ്പ​ന​നി​ന്ന് ഓ​ടു​ന്ന സ്വ​കാ​ര്യ ബ​സു​ക​ൾ മാ​ത്ര​മാ​ണ് നി​ല​വി​ൽ സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന​ത്.

വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​ൻ പു​ല്ലു​പാ​റ പെ​രു​വ​ന്താ​നം മേ​ഖ​ല​യി​ൽ കെ ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ പ​രി​ശ്ര​മ​ത്തി​ലാ​ണ്. അ​ന​വ​ധി പോ​സ്റ്റു​ക​ളാ​ണ് ക​ട​പു​ഴ​കി വീ​ണ​ത്.