ഷൂ​ട്ടിം​ഗ് പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും ത​മ്മി​ൽ സം​ഘ​ർ​ഷം
Tuesday, October 19, 2021 10:05 PM IST
പീ​രു​മേ​ട്: ഷൂ​ട്ടിം​ഗ് യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും ത​മ്മി​ൽ സം​ഘ​ർ​ഷം. ഷൂ​ട്ടിം​ഗ് വാ​ഹ​നം റോ​ഡി​ൽ പാ​ർ​ക്കു​ചെ​യ്ത​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. കു​ട്ടി​ക്കാ​നം കൊ​ട്ടാ​രം റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. ദേ​ശീ​യ പാ​ത​യി​ൽ​നി​ന്ന് കൊ​ട്ടാ​രം റോ​ഡി​ൽ ഷൂ​ട്ടിം​ഗ് പ്ര​വ​ർ​ത്ത​ക​രു​ടെ വാ​ഹ​ന​ങ്ങ​ൾ ഗ​താ​ഗ​ത ത​ട​സം​സൃ​ഷ്ടി​ച്ച് പാ​ർ​ക്കു​ചെ​യ്തി​രു​ന്നു. ത​ട​സം​സൃ​ഷ്ടി​ച്ച് കി​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ മാ​റ്റാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഷൂ​ട്ടിം​ഗ് ത​ട​സ​പ്പെ​ടു​മെ​ന്നു പ​റ​ഞ്ഞ് യൂ​ണി​റ്റു​കാ​ർ ത​യാ​റാ​യി​ല്ല. ഇ​തേ തു​ട​ർ​ന്ന് ഇ​ടു​ങ്ങി​യ റോ​ഡി​ലൂ​ടെ മു​ന്നി​ലേ​ക്കു​പോ​യ ലോ​റി ഒ​രു​വ​ശ​ത്തേ​ക്ക് ച​രി​ഞ്ഞു. ഇ​താ​ണ് ത​ർ​ക്ക​ത്തി​നു തു​ട​ക്ക​മി​ട്ട​ത്.