മൂ​വാ​റ്റു​പു​ഴ- തേ​നി ഹൈ​വേ കൈ​ത​പ്പാ​റ വ​ഴി വേ​ണ​മെ​ന്ന് ആ​വ​ശ്യം ശക്തമാകുന്നു
Tuesday, October 19, 2021 10:00 PM IST
തൊ​ടു​പു​ഴ: മൂ​വാ​റ്റു​പു​ഴ-തേ​നി ഹൈ​വേ പ​രി​യാ​രം കോ​ട്ട​ക്ക​വ​ല​യി​ൽ നി​ന്നും കൈ​ത​പ്പാ​റ-​മ​ണി​യാ​റ​ൻ​കു​ടി വ​ഴി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മൂ​വാ​റ്റു​പു​ഴ- തേ​നി ഹൈ​വേ പു​ന​രു​ദ്ധാ​ര​ണ ആ​ക്ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ൽ​കി.
നി​ല​വി​ലു​ള്ള മൂ​വാ​റ്റു​പു​ഴ-തേ​നി ഹൈ​വേ​യു​ടെ അ​ലൈ​ൻ​മെ​ന്‍റ് പ​രി​യാ​രം കോ​ട്ട​ക്ക​വ​ല​യി​ൽ നി​ന്നും പാ​റ​മ​ട-​പൈ​നാ​വ്-​താ​ന്നി​ക്ക​ണ്ടം-​മ​ണി​യാ​റ​ൻ​കു​ടി-​അ​ശോ​ക ക​വ​ല-​ചെ​റു​തോ​ണി വ​ഴി​യാ​ണ്.
ഇ​ത് പ​രി​യാ​രം-​കൈ​ത​പ്പാ​റ-​മ​ണി​യ​റ​ൻ​കു​ടി-​ചെ​റു​തോ​ണി വ​ഴി​യാ​ക്കി​യാ​ൽ 20 കി​ലോ​മീ​റ്റ​ർ ലാ​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
വ​ള​വു​ക​ളും ക​യ​റ്റ​ങ്ങ​ളും കൂ​ടു​ത​ലു​ള്ള നി​ല​വി​ലെ അ​ലൈ​ൻ​മെ​ന്‍റ് വ​ഴി ഭാ​ര വാ​ഹ​ന​ങ്ങ​ളു​ടെ ഗ​താ​ഗ​തം വ​ള​രെ ദു​ഷ്ക​ര​മാ​ണ്. ഏ​റെ വ്യാ​പാ​ര​പ്രാ​ധാ​ന്യ​മു​ള്ള​തും ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന​തു​മാ​ണ് ഈ ​ഹൈ​വേ. മൂ​വാ​റ്റു​പു​ഴ മു​ത​ൽ ഉ​ടു​ന്പ​ന്നൂ​ർ പ​രി​യാ​രം വ​രെ ഈ ​ഹൈ​വേ ക​ട​ന്നു പോ​കു​ന്ന​ത് നാ​ട്ടു​രാ​ജാ​ക്കന്മാ​ർ പ​ണി​ക​ഴി​പ്പി​ച്ച കോ​ട്ട​ക്കി​ട​ങ്ങു നി​ക​ത്തി​യു​ണ്ടാ​ക്കി​യ വ​ഴി​യി​ലൂ​ടെ​യാ​ണ്.
ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് കൈ​ത​പ്പാ​റ-​മ​ണി​യാ​റ​ൻ​കു​ടി റോ​ഡ്. ഉ​ടു​ന്പ​ന്നൂ​ർ-​കൈ​ത​പ്പാ​റ-​മ​ണി​യാ​റ​ൻ​കു​ടി റോ​ഡ് പി​എം​ജി​എ​സ്‌വൈ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി സ്ഥ​ല​മെ​ടു​പ്പ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ വ​ള​വു​ക​ളും ക​യ​റ്റ​ങ്ങ​ളും വ​ള​രെ കു​റ​വു​ള്ള​തും ഏ​റെ ദൂ​ര​ലാ​ഭ​മു​ള്ള​തു​മാ​യ കൈ​ത​പ്പാ​റ-​മ​ണി​യാ​റ​ൻ​കു​ടി വ​ഴി ഹൈ​വേ​യു​ടെ അ​ലൈ​ൻ​മെ​ന്‍റ് പു​ന​ർ​നി​ർ​ണ​യം ന​ട​ത്ത​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.