ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് യൂ​ത്ത് കൗ​ണ്‍​സി​ൽ രൂ​പീ​ക​രി​ച്ചു
Tuesday, October 19, 2021 9:59 PM IST
കോ​ത​മം​ഗ​ലം: ക്രൈ​സ്ത​വ സ​ഭ​യു​ടെ സാ​മൂ​ഹി​ക​വും രാ​ഷ്ട്രീ​യ​വും സാ​ന്പ​ത്തി​ക​വു​മാ​യ കാ​ര്യ​ങ്ങ​ളി​ൽ ക്രി​യാ​ത്മ​ക​മാ​യി ഇ​ട​പെ​ടാ​ൻ ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് കോ​ത​മം​ഗ​ലം രൂ​പ​ത യൂ​ത്ത് കൗ​ണ്‍​സി​ൽ രൂ​പീ​ക​രി​ച്ചു. കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​സ് പു​തി​യേ​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് ചെ​റു​പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ണ്‍ മു​ണ്ട​ങ്കാ​വി​ൽ, സെ​ക്ര​ട്ട​റി ബേ​ബി​ച്ച​ൻ നി​ധീ​രി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യൂ​ത്ത് കൗ​ണ്‍​സി​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി ഷൈ​ജു ഇ​ഞ്ച​ക്ക​ൽ-കോ​ത​മം​ഗ​ലം ഫൊ​റോ​ന, അ​ബി കാ​ഞ്ഞി​ര​പ്പാ​റ -തൊ​ടു​പു​ഴ, അ​രു​ണ്‍ ജോ​സ​ഫ് -മു​വാ​റ്റു​പു​ഴ, ഷി​നോ ജി​ൽ​സ​ണ്‍ -ഉൗ​ന്നു​ക​ൽ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.