ആ​ർ​പ്പാ​മ​റ്റം-​ വെ​ള്ളാ​ന്താ​നം റോ​ഡ് ടാ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്ന്
Tuesday, October 19, 2021 9:57 PM IST
ഇ​ട​വെ​ട്ടി: കാ​രി​ക്കോ​ട്-​ആ​ർ​പ്പാ​മ​റ്റം​വ​ഴി വെ​ള്ളാ​ന്താ​ന​ത്തേ​ക്കു​ള്ള പൊ​തു മ​രാ​മ​ത്ത് റോ​ഡ് പൊ​ട്ടിപ്പൊ​ളി​ഞ്ഞു ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ലാ​താ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നും അ​ടി​യ​ന്ത​ര​മാ​യി ടാ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ഇ​ട​വെ​ട്ടി മേ​ഖ​ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ പ്ര​തി​ദി​നം യാ​ത്ര​ചെ​യ്യു​ന്ന റോ​ഡ് മാ​സ​ങ്ങ​ളാ​യി കു​ണ്ടും കു​ഴി​യു​മാ​യി കി​ട​ക്കു​ക​യാ​ണ്. കാ​ൽ​ന​ട​യാ​ത്ര പോ​ലും ദു​സ​ഹ​മാ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​രു​ടെ അ​ലം​ഭാ​വം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് സ​ണ്ണി ക​ട​ത്ത​ല​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം പാ​ർ​ട്ടി ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം പ്ര​ഫ.​കെ. ഐ. ​ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.​നേ​താ​ക്ക​ളാ​യ ജി​മ്മി മ​റ്റ​ത്തി​പ്പാ​റ, ജ​യ​കൃ​ഷ്ണ​ൻ പു​തി​യേ​ട​ത്ത്, ഷി​ജു പൊ​ന്നാ​മ​റ്റം, റോ​യി​സ​ണ്‍ കു​ഴി​ഞ്ഞാ​ലി​ൽ, സി​ജോ, സി​ബി കോ​ട​മു​ള്ളി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.