വ​ള്ള​ക്ക​ട​വി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം
Friday, October 15, 2021 10:09 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: വ​ള്ള​ക്ക​ട​വ് വ​നാ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്ന കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം ഇ​റ​ങ്ങി. മു​ന്പ് രാ​ത്രി​യി​ൽ വ​ന്നു​കൊ​ണ്ടി​രു​ന്ന ആ​ന​ക​ൾ ഇ​പ്പോ​ൾ പ​ക​ൽ​സ​മ​യ​ത്തും എ​ത്തി​ത്തു​ട​ങ്ങി​യ​തോ​ടെ ജ​ന​ങ്ങ​ൾ ഭീ​തി​യി​ലാ​ണ്.
പെ​രി​യാ​ർ ക​ടു​വാ സ​ങ്കേ​ത​ത്തി​ലെ വ​ള്ള​ക്ക​ട​വ് റേ​ഞ്ചി​ലെ വ​ണ്ടി​പ്പെ​പ​രി​യാ​ർ, വ​ള്ള​ക്ക​ട​വ്, പ്ലാ​മൂ​ട് ഭാ​ഗ​ങ്ങ​ളി​ലാ​ണ് കാ​ട്ടാ​നക്കൂ​ട്ട​ങ്ങ​ൾ ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. ര​ണ്ടു വ​ലി​യ ആ​ന​ക​ളും കു​ഞ്ഞും അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ജ​ന​വാ​സ മേ​ഖ​ല​യി​ൽ ക​ട​ന്നി​രി​ക്കു​ന്ന​ത്.
ആ​ളു​ക​ൾ ബ​ഹ​ളം കൂ​ട്ടി​യെ​ങ്കി​ലും ഇ​വ പി​ൻ​മാ​റി​യി​ട്ടി​ല്ല. വാ​ഴ​യും ക​വു​ങ്ങും തെ​ങ്ങും മ​റ്റും ക​ഴി​ക്കു​ന്ന​തി​നാ​യാ​ണ് ഇ​വ വ​രു​ന്ന​തെ​ന്നും രാ​ത്രി​യി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്ല്യം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ആ​ശ​ങ്ക​യോ​ടെ​യാ​ണ് ക​ഴി​യു​ന്ന​തെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.