ഇ​ടു​ക്കി ഭ​ദ്രാ​സ​ന​ത്തി​നും അ​ഭി​മാ​നം
Friday, October 15, 2021 10:09 PM IST
ക​ട്ട​പ്പ​ന: പൗ​ര​സ്ത്യ കാ​തോ​ലി​ക്ക​യും മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്ത​യു​മാ​യി ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ അ​ഭി​ഷി​ക്ത​നാ​കു​ന്പോ​ൾ ഇ​ടു​ക്കി ഭ​ദ്രാ​സ​ന​ത്തി​നും അ​ഭി​മാ​നം. തൊ​ണ്ണൂ​റു​ക​ളു​ടെ ആ​രം​ഭ​ത്തി​ൽ ര​ണ്ടു​വ​ർ​ഷ​ത്തോ​ളം ഭ​ദ്രാ​സ​നാ​ധി​പ​നെ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹം ഇ​ടു​ക്കി ഭ​ദ്രാ​സ​ന​ത്തെ​യും ന​യി​ച്ചി​രു​ന്നു.
ഇ​ടു​ക്കി​യു​ടെ ഹൃ​ദ​യ​വി​ചാ​ര​ങ്ങ​ൾ തൊ​ട്ട​റി​യു​ന്ന പി​താ​വ് അ​ത്യു​ന്ന​ത സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ത്ത​പ്പെ​ട്ട​ത് നി​റ​ഞ്ഞ മ​ന​സോ​ടെ​യാ​ണ് ഇ​ടു​ക്കി​യും കാ​ണു​ന്ന​ത്. ക​ണ്ട​നാ​ട് വെ​സ്റ്റ് ഭ​ദ്രാ​സ​ന​ത്തി​ന്‍റെ പ്ര​ധാ​ന ചു​മ​ത​ല​യോ​ടൊ​പ്പം മ​ല​ബാ​ർ ഇ​ടു​ക്കി ഭ​ദ്രാ​സ​ന​ങ്ങ​ളു​ടെ സ​ഹാ​യ മെ​ത്രാ​പ്പോ​ലീ​ത്താ എ​ന്ന ചു​മ​ത​ല​യും നി​ർ​വ​ഹി​ച്ചി​രു​ന്നു.

ജെ​സി​ഐ ചാ​പ്റ്റ​ർ ആ​രം​ഭി​ച്ചു

കു​ട്ടി​ക്കാ​നം: ജൂ​ണി​യ​ർ ചേ​ന്പ​ർ ഇ​ന്‍റ​ർ നാ​ഷ​ണ​ലി​ന്‍റ (ജെ​സി​ഐ ) പു​തി​യ ചാ​പ്റ്റ​ർ കു​ട്ടി​ക്കാ​നം മ​രി​യ​ൻ കോ​ള​ജി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.സോ​ണ്‍ പ്ര​സി​ഡ​ന്‍റ് ശ്രീ​ജി​ത്ത് ശ്രീ​ധ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ജെ​സി​ഐ ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ൻ ജി​ജി ജോ​സ​ഫ്, മ​രി​യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ഡ​യ​റ​ക്ട​ർ ഡോ. ​മു​ര​ളി വ​ല്ല​ഭ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി ബോ​സ് ജോ​ർ​ജ് - പ്ര​സി​ഡ​ന്‍റ്, പ്രി​ൻ​സി സെ​ബാ​സ്റ്റ്യ​ൻ - സെ​ക്ര​ട്ട​റി, ബി​ബി​ൻ സേ​വ്യ​ർ - ട്ര​ഷ​റ​ർ എ​ന്നി​വ​ർ ചു​മ​ത​ല​യേ​റ്റു.