ക​ര​ടി​യും കാ​ട്ടു​പോ​ത്തും വി​ഹ​രി​ക്കു​ന്നു; വ​ലി​യ​പാ​റ​ക്കാ​ർ​ക്ക് പു​റ​ത്തി​റ​ങ്ങാ​നാ​കു​ന്നി​ല്ല
Friday, October 15, 2021 10:09 PM IST
ച​ക്കു​പ​ള്ളം: വ​ലി​യ​പാ​റ​ക്കാ​ർ ക​ഷ്ട​ത്തി​ലാ​ണ്. ത​മി​ഴ്നാ​ടി​നോ​ടു ചേ​ർ​ന്നു​കി​ട​ക്കു​ന്ന ച​ക്കു​പ​ള്ളം പ​ഞ്ചാ​യ​ത്തി​ലെ ജ​ന​വാ​സ മേ​ഖ​ല​യാ​യ ഇ​വി​ടെ കൃ​ഷി​മേ​ഖ​ല​യി​ൽ ക​ര​ടി​യും കാ​ട്ടു​പോ​ത്തു​മു​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്. നാ​ട്ടു​കാ​ർ​ക്കു വീ​ടി​ന് വെ​ളി​യി​ലി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നു ക​ർ​ഷ​ക​ർ പ​റ​യു​ന്നു.
കേ​ര​ള - ത​മി​ഴ്നാ​ട് അ​തി​ർ​ത്തി വ​ന​മേ​ഖ​ല​യോ​ടു ചേ​ർ​ന്നു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ കൃ​ഷി​യി​ട​ങ്ങ​ളി​ൽ കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം പ​തി​വാ​ണെ​ങ്കി​ലും ച​ക്കു​പ​ള്ളം വ​ലി​യ​പാ​റ മേ​ഖ​ല​യി​ൽ ക​ര​ടി​ക​ൾ വീ​ടു​ക​ളി​ൽ ക​യ​റാ​ൻ തു​ട​ങ്ങി​യ​തോ​ടെ നാ​ട്ടു​കാ​ർ പ​രി​ഭ്രാ​ന്തി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം ക​രി​ന്പി​ൻ​ത​റ ജോ​സു​കു​ട്ടി, കി​ഴ​ക്കേ​മു​റി കു​ഞ്ഞു​മോ​ൻ എ​ന്നി​വ​രു​ടെ വീ​ടി​ന്‍റെ സി​റ്റൗ​ട്ടി​ൽ ക​ര​ടി ക​യ​റി. നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ചെ​ങ്കി​ലും വ​നം​ വ​കു​പ്പ് അ​ധി​കൃ​ത​ർ ഈ ​മേ​ഖ​ല​യി​ൽ എ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ​പോ​ലും ത​യാ​റാ​യി​ല്ല.
പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഭീ​തി അ​ക​റ്റാ​ൻ വ​നം​വ​കു​പ്പും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ച​ക്കു​പ​ള്ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. രാ​മ​ച​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
ആ​ഴ്ച​ക​ൾ​ക്കു​മു​ന്പ് ഈ ​മേ​ഖ​ല​യി​ൽ കാ​ട്ടു​പോ​ത്ത് ഇ​റ​ങ്ങി കൃ​ഷി​യി​ട​ങ്ങ​ൾ ന​ശി​പ്പി​ച്ചു. കൂ​ടാ​തെ പു​ലി​യു​ടെ സാ​ന്നി​ധ്യ​വും ജ​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക പ​ര​ത്തി​യി​രു​ന്നു. കാ​ട്ടു​പ​ന്നി​യും മു​ള്ള​ൻ പ​ന്നി​യും അ​ട​ക്ക​മു​ള്ള വ​ന്യ​ജീ​വി​ക​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ക​യ​റി നാ​ശം സൃ​ഷ്ടി​ക്കു​ന്ന​തും പ​തി​വാ​ണ്. ജ​ന​വാ​സ മേ​ഖ​ല​യി​ൽ ക​ര​ടി​യെ ക​ണ്ട​തോ​ടെ കു​ട്ടി​ക​ളെ പു​റ​ത്തി​റ​ക്കാ​ൻ​പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി​രി​ക്കു​ക​യാ​ണ്.