യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സൂ​ച​നാ സ​മ​രം ന​ട​ത്തി
Friday, October 15, 2021 10:06 PM IST
തൊ​ടു​പു​ഴ: ആ​ന​ക്ക​യം റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​ല​ക്കോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ഴി​യി​ൽ വാ​ഴ ന​ട്ട് പ്ര​തി​ഷേ​ധി​ച്ചു.
സൂ​ച​നാ സ​മ​രം ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ത്യു കെ. ​ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ലാ​ൽ സ​മ​ദ്, കോ​ണ്‍​ഗ്ര​സ് ആ​ല​ക്കോ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​എം. ചാ​ക്കോ, മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് റ്റി​ജോ പു​ന്ന​ത്താ​നം, ബേ​ബി പാ​ണ​ങ്കാ​ട്ട്, തോ​മ​സ് കി​ഴ​ക്കേ​ടം, സ​തീ​ഷ് കൊ​ല്ല​പ്പി​ള്ളി, ജോ​ജോ കൊ​ല്ല​പ്പി​ള്ളി, റോ​ബി​ൻ ഇ​ട​പ്പ​ഴം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
പ്ര​ശ്ന​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം ഉ​ണ്ടാ​ക്കി​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി രം​ഗ​ത്തി​റ​ങ്ങു​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.