പൂ​ജ സ്പെ​ഷ​ൽ ട്രേ​ഡ് ഫെ​യ​റി​ന് പ​ള്ളി​വാ​സ​ലി​ൽ തു​ട​ക്ക​മാ​യി
Friday, October 15, 2021 10:06 PM IST
ഇ​ടു​ക്കി: കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൂ​ജ സ്പെ​ഷ​ൽ ട്രേ​ഡ് ഫെ​യ​റി​ന് പ​ള്ളി​വാ​സ​ൽ ര​ണ്ടാം​മൈ​ലി​ൽ തു​ട​ക്ക​മാ​യി. എ. ​രാ​ജ എം​എ​ൽ​എ ഫെ​യ​റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
സ്റ്റാ​ർ​ട്ട​പ്പ് വി​ല്ലേ​ജ് എ​ന്‍റ​ർ​പ്ര​ണ​ർ​ഷി​പ്പ് ഡ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാം വ​ഴി ഇ​ടു​ക്കി ബ്ലോ​ക്കി​ൽ ആ​രം​ഭി​ച്ച സം​രം​ഭ​ങ്ങ​ളി​ൽ​നി​ന്നും റീ​ബി​ൽ​ഡ് കേ​ര​ള ഇ​നി​ഷേ​റ്റീ​വ് എ​ന്‍റ​ർ​പ്ര​ണ​ർ​ഷി​പ്പ് ഡ​വ​ല​പ്പ്മെ​ന്‍റ് പ്രോ​ഗ്രാം വ​ഴി അ​ടി​മാ​ലി, ദേ​വി​കു​ളം ബ്ലോ​ക്കു​ക​ളി​ൽ ആ​രം​ഭി​ച്ച സം​രം​ഭ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള ഉ​ത്പ​ന്ന​ങ്ങ​ൾ വി​പ​ണ​ന​ത്തി​നാ​യി എ​ത്തി​ച്ചി​ട്ടു​ണ്ട്. വി​വി​ധ സം​രം​ഭ​ങ്ങ​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത വൈ​വി​ധ്യ​മാ​ർ​ന്ന നൂ​റ്റ​ന്പ​തോ​ളം ഉ​ത്പ​ന്ന​ങ്ങ​ൾ മേ​ള​യി​ലു​ണ്ട്.
ഇ​ന്നു​മു​ത​ൽ 17 വ​രെ ട്രേ​ഡ് ഫെ​യ​ർ ന​ട​ക്കും. ര​ണ്ടാം മൈ​ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പി​ങ്ക് ക​ഫേ​യോ​ട് ചേ​ർ​ന്നാ​ണ് ട്രേ​ഡ് ഫെ​യ​റും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ച​ട​ങ്ങി​ൽ പ​ള്ളി​വാ​സ​ൽ പ​ഞ്ചാ​യ​ത്ത്് വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​ല​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​വി​കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ന​ന്ദ റാ​ണി, ത്രി​ത​ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, ഡി​സ്ട്രി​ക്ട് പ്രൊ​ജ​ക്ട് മാ​നേ​ജ​ർ സേ​തു​ല​ക്ഷ്മി, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സൂ​സ​ൻ ഏ​ലി​യാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.