പൊ​ള്ളും വി​ല​യി​ൽ പൊ​റു​തിമു​ട്ടി ജ​ന​ങ്ങ​ൾ
Wednesday, October 13, 2021 10:15 PM IST
തൊ​ടു​പു​ഴ: ഇ​ന്ധ​ന, പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന​യി​ൽ ജ​നം ന​ട്ടം തി​രി​യു​ന്ന​തി​നി​ട​യി​ൽ പ​ച്ച​ക്ക​റി ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ​യും വി​ല കു​തി​ച്ചു​യ​രു​ന്നു. കോ​വി​ഡി​നെ തു​ട​ർ​ന്നു​ള്ള പ്ര​തി​സ​ന്ധി​ക​ളി​ൽ പ​ക​ച്ചു നി​ൽ​ക്കു​ന്പോ​ഴാ​ണ് വി​ല​ക്ക​യ​റ്റം ജ​ന​ത്തെ ശ്വാ​സം മു​ട്ടി​ക്കു​ന്ന​ത്.
കോ​വി​ഡ് അ​തി​ജീ​വ​ന​ത്തി​നു ശ്ര​മി​ക്കു​ന്പോ​ഴാ​ണ് ജ​ന​ങ്ങ​ൾ​ക്ക് തു​ട​ർ പ്ര​ഹ​ര​മാ​യി ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​യെ​ത്തി​യ​ത്. കോ​വി​ഡി​നെ തു​ട​ർ​ന്നു​ള്ള ആ​ദ്യ ലോ​ക്ഡൗ​ണ്‍ തു​ട​ങ്ങി​യ 2020 മാ​ർ​ച്ചി​ൽ ഒ​രു ലി​റ്റ​ർ ഡീ​സ​ലി​നു വി​ല 66 രൂ​പ​യാ​യി​രു​ന്നു. ഒ​ന്ന​ര​വ​ർ​ഷം പി​ന്നി​ട്ട​പ്പോ​ൾ ഡീ​സ​ൽ വി​ല​യും പെ​ട്രോ​ളി​നു പി​ന്നാ​ലെ സെ​ഞ്ചു​റി ക​ട​ന്നു.
പെ​ട്രോ​ൾ വി​ല നേ​ര​ത്തെ ത​ന്നെ 100 രൂ​പ പി​ന്നി​ട്ടി​രു​ന്നു. യാ​ത്ര​യ്ക്കു സ്വ​ന്തം വാ​ഹ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന​വ​ർ​ക്ക് വ​രു​മാ​ന​ത്തി​ന്‍റെ ന​ല്ലൊ​രു ശ​ത​മാ​ന​വും പെ​ട്രോ​ൾ പ​ന്പു​ക​ളി​ൽ കൊ​ടു​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഇ​ന്ധ​ന വി​ല വ​ർ​ധി​ച്ച​തോ​ടെ ഓ​ട്ടോ-​ടാ​ക്സി തൊ​ഴി​ലാ​ളി​ക​ളും ക​ടു​ത്ത പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണ്. പ​ല പ​ച്ച​ക്ക​റി ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കും വി​പ​ണി​യി​ൽ ഇ​പ്പോ​ൾ പൊ​ള്ളു​ന്ന വി​ല​യാ​ണ്. ത​ക്കാ​ളി വി​ല കു​തി​ച്ചു​യ​ർ​ന്ന് കി​ലോ​യ്ക്ക് 60 രൂ​പ​യാ​യി. കാ​ര​റ്റി​നു 70 രൂ​പ​യും. പ​യ​റി​നു കി​ലോ​യ്ക്ക് 60 രൂ​പ​യും മു​രി​ങ്ങ​ക്കാ​യ​യ്ക്ക് 80 രൂ​പ​യു​മാ​ണ് ചി​ല്ല​റ വി​ൽ​പ​ന​ക്കാ​ർ ഈ​ടാ​ക്കു​ന്ന​ത്. സ​വാ​ള വി​ല കി​ലോ​യ്ക്കു 45 രൂ​പ​യാ​ണ്. അ​ടു​ത്ത ദി​വ​സം ഇ​തും ക​ട​ക്കു​മെ​ന്നാ​ണ് സൂ​ച​ന.
മ​ഴ ശ​ക്ത​മാ​യ​തും ഉ​ത്പാ​ദ​ന​ത്തി​ലെ കു​റ​വു​മാ​ണ് വി​ല കൂ​ടാ​ൻ കാ​ര​ണ​മാ​യി വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്. ചു​വ​ന്നു​ള്ളി കി​ലോ​യ്ക്ക് -40.50, വെ​ളു​ത്തു​ള്ളി-100, ബീ​ൻ​സ്- 48, വെ​ണ്ട​യ്ക്ക -40, കോ​വ​യ്ക്ക -45, വ​ഴു​ത​ന​ങ്ങ- 40, കാ​ബേ​ജ്-30.40, ബീ​റ്റ്റൂ​ട്ട്-40, പ​ട​വ​ല​ങ്ങ-40, മ​ത്ത​ങ്ങ-25, വെ​ള്ള​രി​ക്ക-30, പ​ച്ച​മു​ള​ക്-40.50, ഇ​ഞ്ചി-40 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റി​ന​ങ്ങ​ളു​ടെ ചി​ല്ല​റ വി​ല.
ഒ​രു സ്ഥ​ല​ത്തു ത​ന്നെ പ​ല ക​ട​ക​ളി​ലും വ്യ​ത്യ​സ്ത നി​ര​ക്കു​ക​ളി​ലാ​ണ് വി​ൽ​പ​ന. ഇ​തി​നു പു​റ​മെ കു​ടും​ബ ബ​ജ​റ്റ് താ​ളം തെ​റ്റി​ച്ച് പാ​ച​ക വാ​ത​ക വി​ല​യും കു​തി​ക്കു​ക​യാ​ണ്. വീ​ട്ടാ​വ​ശ്യ​ത്തി​നു​ള്ള പാ​ച​ക​വാ​ത​ക വി​ല​യും വാ​ണി​ജ്യാ​വ​ശ്യ​ത്തി​നു​ള​ള പാ​ച​ക വാ​ത​ക വി​ല​യും ഒ​രു പോ​ലെ ഉ​യ​രു​ക​യാ​ണ്. അ​ധി​കം താ​മ​സി​യാ​തെ പാ​ച​ക​വാ​ത​ക​ത്തി​ന് ആ​യി​രം രൂ​പ​യോ​ള​മാ​കു​ന്ന നി​ല​യി​ലേ​ക്കാ​ണ് കാ​ര്യ​ങ്ങ​ൾ നീ​ങ്ങു​ന്ന​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച ഗാ​ർ​ഹി​ക സി​ലി​ണ്ട​റി​നു 15 രൂ​പ കൂ​ട്ടി​യ​തോ​ടെ വി​ല 900 രൂ​പ​യ്ക്കു മു​ക​ളി​ലെ​ത്തി. 906.50 രൂ​പ​യാ​ണ് തൊ​ടു​പു​ഴ​യി​ലെ വി​ല.
നാ​ലു​മാ​സ​ത്തി​നി​ടെ പാ​ച​ക വാ​ത​ക വി​ല 90 രൂ​പ​യാ​ണു കൂ​ടി​യ​ത്. കോ​വി​ഡ് മൂ​ലം സ​മ​സ്ത മേ​ഖ​ല​യും അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ ഇ​ക്കൊ​ല്ലം ഗാ​ർ​ഹി​ക സി​ലി​ണ്ട​റി​ന് 205.50 രൂ​പ​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. ഇ​ത്ത​ര​ത്തി​ൽ വീ​ട്ട​മ്മ​മാ​രു​ടെ അ​ടു​ക്ക​ള ബ​ജ​റ്റി​ൽ വ​ലി​യ വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജോ​ലി ന​ഷ്ട​പ്പെ​ട്ട​വ​രും കു​റ​ഞ്ഞ വേ​ത​നം ല​ഭി​ക്കു​ന്ന​വ​രു​മാ​ണ് ഏ​റെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്.