ഇ​ട​മ​ല​ക്കു​ടി സ്കൂ​ൾ നി​ർ​മാ​ണം ഷി​പ്പ് യാ​ർ​ഡ് ഏ​റ്റെ​ടു​ക്കും -എം​പി
Wednesday, October 13, 2021 10:15 PM IST
മൂ​ന്നാ​ർ: കൊ​ച്ചി​ൻ ഷി​പ്പ് യാ​ർ​ഡി​ന്‍റെ കോ​ർ​പ്പ​റേ​റ്റ് സോ​ഷ്യ​ൽ റ​സ്പോ​ണ്‍​സ​ബി​ലി​റ്റി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ഇ​ട​മ​ല​ക്കു​ടി ഗ​വ.​യു​പി​സ്കൂ​ളി​ന് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​ന് അം​ഗീ​കാ​രം ല​ഭി​ച്ച​താ​യി ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി അ​റി​യി​ച്ചു. കൊ​ച്ചി​ൻ ഷി​പ്പ് യാ​ർ​ഡ് ടീ​മും വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും എം​പി​യോ​ടൊ​പ്പം ഇ​ട​മ​ല​ക്കു​ടി സ്കൂ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു.
അ​വ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം എ​ഇ​ഒ ത​യാ​റാ​ക്കി ന​ൽ​കി​യ പ്ലാ​നും എ​സ്റ്റി​മേ​റ്റും ഷി​പ്പ് യാ​ർ​ഡ് അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. വ​നം വ​കു​പ്പി​ന്‍റെ അം​ഗീ​കാ​രം കൂ​ടി ല​ഭി​ച്ചാ​ൽ ഉ​ട​ൻ നി​ർ​മാ​ണം ആ​രം​ഭി​ക്കു​മെ​ന്നും എം​പി പ​റ​ഞ്ഞു.