ദു​ര​ന്ത​ല​ഘൂ​ക​ര​ണ ദി​നാ​ച​ര​ണം
Wednesday, October 13, 2021 10:15 PM IST
തൊ​ടു​പു​ഴ: ദു​ര​ന്ത​മു​ണ്ടാ​യി​ട്ട് ഇ​ട​പെ​ടു​ന്ന​തി​നേ​ക്കാ​ൾ ദു​ര​ന്ത​മു​ണ്ടാ​കാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്കാ​ണ് മു​ൻ​ഗ​ണ​ന ന​ൽ​കേ​ണ്ട​തെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി പ​റ​ഞ്ഞു. അ​ന്ത​ർ​ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ടു​ക്കി നെ​ഹ്റു യു​വ​കേ​ന്ദ്ര, ജി​ല്ലാ യൂ​ത്ത് ക്ല​ബു​മാ​യി ചേ​ർ​ന്ന് ന്യൂ​മാ​ൻ കോ​ളേ​ജി​ൽ സം​ഘ​ടി​പ്പി​ച്ച ദു​ര​ന്ത ല​ഘൂ​ക​ര​ണ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ശ്രീ​ല​ക്ഷ്മി, ന്യൂ​മാ​ൻ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​തോം​സ​ണ്‍ ജോ​സ​ഫ്, എ​ൻ​സി​സി ഓ​ഫീ​സ​ർ ല​ഫ്. പ്ര​ജീ​ഷ് സി. ​മാ​ത്യു, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ജെ​റോം കെ. ​ജോ​സ്, ജി​ല്ലാ യൂ​ത്ത് ക്ല​ബ് സെ​ക്ര​ട്ട​റി എ​ൻ. ര​വീ​ന്ദ്ര​ൻ, നെ​ഹ്റു യു​വ​കേ​ന്ദ്ര വോ​ള​ന്‍റി​യ​ർ വി​ൽ​സ​ണ്‍ ജെ. ​മൈ​ലാ​ടൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
​തൊ​ടു​പു​ഴ ഫ​യ​ർ ആ​ന്‍റ് റെ​സ്ക്യൂ യു​ണി​റ്റി​ലെ ഓ​ഫീ​സ​ർ​മാ​രാ​യ എ​ൻ.​എ​സ്.​അ​ജ​യ​കു​മാ​ർ, എ.​മു​ബാ​റ​ക്ക് എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.