ക​ർ​ഷ​ക​ർ​ക്ക് പ​ണം ന​ൽ​കി​യി​ല്ല: അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്
Wednesday, October 13, 2021 10:13 PM IST
തൊ​ടു​പു​ഴ: ക​ഴി​ഞ്ഞ ഓ​ണ​ക്കാ​ല​ത്ത് കാ​ന്ത​ല്ലൂ​രി​ലെ ക​ർ​ഷ​ക​രി​ൽനി​ന്നും ഹോ​ർ​ട്ടി കോ​ർ​പ്പ് സം​ഭ​രി​ച്ച പ​ച്ച​ക്ക​റി​യു​ടെ വി​ല ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കി​യി​ല്ലെ​ന്ന പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി നാ​ലാ​ഴ്ച​ക്ക​യ്കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. ഹോ​ർ​ട്ടി​കോ​ർ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ​ക്കാ​ണ് ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക് ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്. ന​വം​ബ​ർ 12ന് ​മു​ന്പാ​യി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 13 മു​ത​ൽ 18 വ​രെ 10.81 ല​ക്ഷ​ത്തി​ന്‍റെ പ​ച്ച​ക്ക​റി​യാ​ണ് ഹോ​ർ​ട്ടി​കോ​ർ​പ്പ് കാ​ന്ത​ല്ലൂ​ർ വി​എ​ഫ്പി​സി​കെ ലേ​ല വി​പ​ണി​യി​ൽ നി​ന്നു സം​ഭ​രി​ച്ച​ത്.
ഹോ​ർ​ട്ടി കോ​ർ​പ്പ് ജി​ല്ലാ മാ​നേ​ജ​ർ കാ​ന്ത​ല്ലൂ​രി​ൽ നേ​രി​ട്ടെ​ത്തി​യാ​ണ് ക​ർ​ഷ​ക​രി​ൽ നി​ന്നും പ​ച്ച​ക്ക​റി സം​ഭ​രി​ച്ച​ത്. ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കേ​ണ്ട തു​ക അ​ലോ​ട്ട് ചെ​യ്തെ​ന്നാ​ണ് സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ അ​ക്കൗ​ണ്ടി​ൽ തു​ക എ​ത്തി​യി​ട്ടി​ല്ല. ഇ​തി​ന് മു​ന്പ് കാ​ന്ത​ല്ലൂ​ർ വി​എ​ഫ്പി​സി​കെക്ക് ​ഹോ​ർ​ട്ടി കോ​ർ​പ്പ് 11 ല​ക്ഷം രൂ​പ ന​ൽ​കാ​നു​ണ്ടെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നാ​യ ഡോ.​ഗി​ന്ന​സ് മാ​ട​സാ​മി സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ൽ പ​റ​യു​ന്നു.