അ​പ​ക​ടംവ​രു​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്താ​തെപോ​കു​ന്നു
Wednesday, October 13, 2021 10:13 PM IST
തൊ​ടു​പു​ഴ: അ​മി​ത വേ​ഗ​ത്തി​ലെ​ത്തി അ​പ​ക​ട​മു​ണ്ടാ​ക്കി​യ​തി​നു ശേ​ഷം വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്താ​തെ പോ​കു​ന്ന സം​ഭ​വ​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ന്നു.
മു​ട്ടം ഭാ​ഗ​ത്ത് ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഇ​ത്ത​ര​ത്തി​ൽ മൂ​ന്നു സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച മ​റ്റൊ​രു കാ​റി​ലി​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കി​യ കാ​ർ നി​ർ​ത്താ​തെ പോ​യി. മു​ട്ടം - ക​രി​ങ്കു​ന്നം റോ​ഡി​ലെ പ​ഴ​യ​മ​റ്റം ഷാ​പ്പി​ന് സ​മീ​പം രാ​ത്രി ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.
ക​രി​ങ്കു​ന്ന​ത്ത് നി​ന്നും മു​ട്ട​ത്തി​ന് വ​ന്ന ഡി​സ​യ​ർ കാ​റി​ൽ എ​തി​ർ ദി​ശ​യി​ൽ അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഡി​സ​യ​റി​ലു​ള്ള​വ​ർ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങു​ന്ന​തി​ന് മു​ന്പ് ത​ന്നെ അ​പ​ക​ട​മു​ണ്ടാ​ക്കി​യ കാ​ർ വേ​ഗ​ത്തി​ൽ മു​ന്നോ​ട്ടെ​ടു​ത്ത് ഓ​ടി​ച്ച് പോ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് റി​ക്ക​വ​റി വാ​ൻ വ​ന്നാ​ണ് ഡി​സ​യ​ർ കാ​ർ സ്ഥ​ല​ത്ത് നി​ന്നും നീ​ക്കി​യ​ത്. പ്ര​ദേ​ശ​ത്തെ സ്ഥാ​പ​ന​ങ്ങ​ളി​ലെ സി​സി​ടി​വി കാ​മ​റ​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ വെ​ള്ള, സി​ൽ​വ​ർ മെ​റ്റാ​ലി​ക് ക​ള​റി​ലു​ള്ള കാ​റാ​ണ് അ​പ​ക​ടം ഉ​ണ്ടാ​ക്കി​യ​തെ​ന്ന് ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നും സൂ​ച​ന ല​ഭി​ച്ചു.
എ​ന്നാ​ൽ അ​മി​ത വേ​ഗ​വും ഹെ​ഡ്ലൈ​റ്റി​ന്‍റെ വെ​ളി​ച്ച​വും കാ​ര​ണം അ​പ​ക​ട​മു​ണ്ടാ​ക്കി​യ കാ​റി​ന്‍റെ ന​ന്പ​ർ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നും വ്യ​ക്ത​മാ​യി​ല്ല. അ​പ​ക​ട ശേ​ഷം ഈ ​കാ​ർ പ​ഴ​യ​മ​റ്റം - സെ​ന്‍റ്മാ​ർ​ട്ടി​ൻ ഗ്രാ​നൈ​റ്റ്സ് - ഉൗ​ര​ക്കു​ന്ന് പ​ള്ളി റോ​ഡ് വ​ഴി ര​ക്ഷ​പ്പെട്ടെ​ന്നാ​ണ് സൂ​ച​ന.
ഇ​തി​നി​ടെ അ​പ​ക​ട സ്ഥ​ല​ത്തു നി​ന്നും ത​ക​രാ​ർ സം​ഭ​വി​ച്ച കാ​ർ നീ​ക്കി ഏ​താ​നും സ​മ​യ​ത്തി​ന് ശേ​ഷം മ​റ്റൊ​രു കാ​റി​ൽ ഏ​താ​നും ആ​ളു​ക​ൾ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി. അ​പ​ക​ടം ഉ​ണ്ടാ​ക്കി​യ കാ​റി​ൽ നി​ന്നും തെ​റി​ച്ചു പോ​യ റി​യ​ർ​വ്യൂ മി​റ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​ഗ​ങ്ങ​ൾ റോ​ഡി​ൽ നി​ന്നും ശേ​ഖ​രി​ച്ച് ഇ​വ​ർ മ​ട​ങ്ങു​ക​യാ​യി​രു​ന്നു.
മു​ട്ടം ഭാ​ഗ​ത്തു​ള്ള​താ​ണ് അ​പ​ക​ടം ഉ​ണ്ടാ​ക്കി​യ കാ​റും ത​ക​ർ​ന്നു പോ​യ ഭാ​ഗ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ പി​ന്നീ​ടെ​ത്തി​യ കാ​റു​മെ​ന്നാ​ണ് സൂ​ച​ന.