ഇ-​ഫാ​ർ​മേ​ഴ്സ് ക്ല​ബ് നി​വേ​ദ​നം ന​ൽ​കി
Wednesday, October 13, 2021 10:13 PM IST
ചീ​നി​ക്കു​ഴി: ഓ​ർ​ഗ​നൈ​സ്ഡ് ഫാ​ർ​മേ​ഴ്സ് ഫോ​ർ ആ​ക്ഷ​ൻ ഇ-​ഫാ​ർ​മേ​ഴ്സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​ക്ക് നി​വേ​ദ​നം ന​ല്കി.
തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ അ​നു​കൂ​ല്യം എ​ല്ലാ കാ​ർ​ഷി​ക പ്ര​വൃ​ത്തി​ക​ൾ​ക്കും ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും ര​ണ്ട​ര ഹെ​ക്ട​ർ കൃ​ഷി​സ്ഥ​ല​ത്തി​ൽ താ​ഴെ​യു​ള്ള ക​ർ​ഷ​ക​ർ​ക്ക് തൊ​ഴി​ലു​റ​പ്പ് കാ​ർ​ഡ് ന​ൽ​ക​ണ​മെ​ന്നും സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്ത് കൃ​ഷി ചെ​യ്യു​ന്ന​വ​രു​ടെ കാ​ർ​ഷി​ക പ്ര​വൃ​ത്തി​ക​ൾ​ക്ക് തൊ​ഴി​ലു​റ​പ്പ് കൂ​ലി ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും ഇ​രു​പ​ത് ലി​റ്റ​ർ പാ​ൽ മി​ൽ​മ​യി​ൽ അ​ള​ക്കു​ന്ന ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് തൊ​ഴി​ലു​റ​പ്പു​കൂ​ലി ദി​വ​സേ​ന ന​ല്ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 10 ബെ​ഡ്ഡു​ക​ൾ ഉ​ള്ള ആ​ശു​പ​ത്രി​ക​ൾ നി​ർ​മി​ക്കു​ന്ന​തി​ന് ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യി​ട്ടു​ള്ള 700 കോ​ടി​യി​ൽ നി​ന്നും ഉ​ടു​ന്പ​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ന് അ​ർ​ഹി​ക്കു​ന്ന വി​ഹി​തം ഉ​പ​യോ​ഗി​ച്ച് ചീ​നി​ക്കു​ഴി​യി​ൽ ആ​ശു​പ​ത്രി നി​ർ​മി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് ഏബ്ര​ഹാം ചാ​ലി​ൽ നേ​തൃ​ത്വം ന​ൽ​കി.

യു​വ​സാ​ഹി​ത്യ ക്യാ​ന്പ്

തൊ​ടു​പു​ഴ: സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ് യു​വ സാ​ഹി​ത്യ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കും. പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന 18 നും 40 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള യു​വ​ജ​ന​ങ്ങ​ൾ ത​ങ്ങ​ളു​ടെ ര​ച​ന​ക​ൾ (ക​ഥ,ക​വി​ത മ​ല​യാ​ള​ത്തി​ൽ) 25 ന് ​മു​ന്പ് [email protected] ലൊ ​ത​പാ​ൽ മു​ഖേ​ന​യോ അ​യ​യ്ക്ക​ണം.​
നേ​ര​ത്തെ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടി​ല്ലാ​ത്ത​തും മൗ​ലി​ക​വു​മാ​യ ര​ച​ന​ക​ൾ ഡിടിപി ​ചെ​യ്ത്, വ​യ​സ് തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ കോ​പ്പി, ബ​യോ​ഡേ​റ്റ എ​ന്നി​വ സ​ഹി​തം ന​ൽ​ക​ണം. ക​വി​ത 60 വ​രി​ക​ളി​ലും ക​ഥ എ​ട്ട് ഫു​ൾ​സ്കാ​പ്പ് പേ​ജി​ലും ക​വി​യ​രു​ത്.