അ​റ​ക്കു​ള​ത്ത് മാ​നം ക​റു​ത്താ​ലും ‘നി​ലാ​വ് ’ തെ​ളി​യും
Wednesday, October 13, 2021 10:13 PM IST
മൂ​ല​മ​റ്റം: അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ മാ​നം എ​ത്ര ക​റു​ത്താ​ലും നി​ലാ​വ് തെ​ളി​യും. പ​ഞ്ചാ​യ​ത്തി​ലെ വ​ഴി​വി​ള​ക്കു​ക​ൾ തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള വൈ​ദ്യു​തി ബോ​ർ​ഡി​ന്‍റെ പ​ദ്ധ​തി​യാ​ണ് നി​ലാ​വ്.
പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വൈ​ദ്യു​തി ബോ​ർ​ഡി​ന്‍റെ​യും പ​ഞ്ചാ​യ​ത്തി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വ​ഴി​വി​ള​ക്കു​ക​ൾ ആ​വ​ശ്യ​മു​ള്ള സ്ഥ​ല​ങ്ങ​ളു​ടെ എ​ണ്ണം തി​ട്ട​പ്പെ​ടു​ത്തി​യി​രു​ന്നു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 600 ബ​ൾ​ബു​ക​ളാ​ണ് നി​ലാ​വ് പ​ദ്ധ​തി​യി​ലൂ​ടെ തെ​ളി​യു​ക.
ഒ​രു​വ​ർ​ഷം ര​ണ്ട​ര​ല​ക്ഷം രൂ​പ അ​ട​ച്ചാ​ൽ പ​ഞ്ചാ​യ​ത്തി​ലെ വ​ഴി​വി​ള​ക്കു​ക​ളു​ടെ ബ​ൾ​ബ് മാ​റ്റു​ന്ന​തു​ൾ​പ്പെ​ടെ എ​ല്ലാ അ​റ്റ​കു​റ്റ​പ​ണി​ക​ളും വൈ​ദ്യു​തി ബോ​ർ​ഡ് ഏ​റ്റെ​ടു​ക്കും. ഏ​ഴു​വ​ർ​ഷ​മാ​ണ് ഇ​തി​ന്‍റെ കാ​ലാ​വ​ധി.
അ​റ​ക്കു​ളം സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് ജം​ഗ്ഷ​ൻ, 12-ാംമൈ​ൽ, അ​ശോ​ക​ക​വ​ല, മൂ​ല​മ​റ്റം ടൗ​ണ്‍, ജ​ല​ന്ധ​ർ സി​റ്റി, മ​ണ​പ്പാ​ടി, ഇ​ല​പ്പി​ള്ളി, ഇ​ടാ​ട്, പ​തി​പ്പി​ള്ളി, ഇ​ന്‍റ​ർ​മീ​ഡി​യ​റ്റ് ജം​ഗ്ഷ​ൻ, മൈ​ലാ​ടി, മൂ​ന്നു​ങ്ക​വ​യ​ൽ, ക​ണ്ണി​ക്ക​ൽ, പു​ത്തേ​ട്, കോ​ട്ട​യം​മു​ന്നി, അ​റ​ക്കു​ളം ക്ഷേ​ത്രം ഭാ​ഗം, കാ​വും​പ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് നി​ലാ​വ് പ​ദ്ധ​തി​യി​ലൂ​ടെ വ​ഴി​വി​ള​ക്കു​ക​ൾ പ്ര​കാ​ശി​ക്കു​ക. പ​ഞ്ചാ​യ​ത്തി​ലെ വ​ഴി​വി​ള​ക്കു​ക​ൾ തെ​ളി​യാ​താ​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി​രു​ന്നു.
ഇ​തി​നു പ​രി​ഹാ​ര​മാ​യാ​ണ് പ​ഞ്ചാ​യ​ത്ത് വൈ​ദ്യു​തി ബോ​ർ​ഡു​മാ​യി ചേ​ർ​ന്ന് നി​ലാ​വ് പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്.
ര​ണ്ടാം​ഘ​ട്ട​ത്തി​ൽ കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ഴി​വി​ള​ക്കു​ക​ൾ തെ​ളി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി ത​യാ​റാ​ക്കും. പ​ഞ്ചാ​യ​ത്തി​ൽ പു​തു​താ​യി ഒ​ട്ടേ​റെ റോ​ഡു​ക​ൾ നി​ല​വി​ൽ വ​ന്നി​ട്ടു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ലും പ​ദ്ധ​തി ന​ട​പ്പാ​ക്കും.