ക​ട​മു​റി​ക​ൾ ലേ​ലം​ചെ​യ്യും
Wednesday, October 13, 2021 10:13 PM IST
ഇ​ര​ട്ട​യാ​ർ: ഇ​ര​ട്ട​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ബ​സ് സ്റ്റാ​ൻ​ഡ് കം ​ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് ക​ട​മു​റി​ക​ൾ, പ​ച്ച​മീ​ൻ സ്റ്റാ​ൾ, പ​ഞ്ചാ​യ​ത്തു​വ​ക ഇ​രു​ന്പ് ഗ്രി​ല്ല് എ​ന്നി​വ 26-ന് ​രാ​വി​ലെ 11-ന് ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ലേ​ലം​ചെ​യ്യും. വി​ശ​ദ വി​വ​ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​സ​മ​യ​ങ്ങ​ളി​ൽ ഓ​ഫീ​സി​ൽ​നി​ന്നും ല​ഭി​ക്കും. ഫോ​ണ്‍: 04868 276005.

പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍റ്

ഇ​ര​ട്ട​യാ​ർ: ഇ​ര​ട്ട​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍റി​നെ നി​യ​മി​ക്കു​ന്നു. 18-നും 30- ​നു​മി​ട​യി​ൽ പ്രാ​യ​മു​ള​ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. മൂ​ന്നു വ​ർ​ഷ​ത്തെ ഡി​പ്ലോ​മ ഇ​ൻ കോ​മേ​ഴ്സ്യ​ൽ പ്രാ​ക്ടീ​സ് (ഡി​സി​പി)/ ഡി​പ്ലോ​മാ ഇ​ൻ ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ ആ​ൻ​ഡ് ബി​സി​ന​സ് മാ​നേ​ജ്മെ​ന്‍റ് പാ​സാ​യ​വ​ർ​ക്കോ കേ​ര​ള​ത്തി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ അം​ഗീ​ക​രി​ച്ചി​ട്ടു​ള​ള ബി​രു​ദ​വും ഒ​രു​വ​ർ​ഷ​ത്തി​ൽ കു​റ​യാ​തെ​യു​ള​ള അം​ഗീ​കൃ​ത ഡി​പ്ലോ​മ ഇ​ൻ ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​നോ, പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​നോ പാ​സാ​യി​രി​ക്ക​ണം. യോ​ഗ്യ​രാ​യ​വ​ർ ബ​യോ​ഡാ​റ്റാ​യും ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളും സ​ഹി​തം 23-ന് ​വൈ​കു​ന്നേ​രം നാ​ലി​ന​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലി​ൽ അ​പേ​ക്ഷ ന​ൽ​ക​ണം. ഫോ​ണ്‍: 04868 276005, 9496045089.
ക​ട്ട​പ്പ​ന: കാ​ഞ്ചി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍റി​നെ നി​യ​മി​ക്കു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ http://tender.lsg kerala.gov.in വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. ഫോ​ണ്‍: 04868271211