ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ലാ​യി
Wednesday, October 13, 2021 10:12 PM IST
അ​ടി​മാ​ലി: 250 ഗ്രാം ​ക​ഞ്ചാ​വും ഒ​ന്ന​ര മി​ല്ലി ഗ്രാം ​മെ​ത്ത​ലി​ൻ ഡ​യോ​ക്സി മെ​ത്താം ഫി​റ്റ​മി​നു​മാ​യി ര​ണ്ടു യു​വാ​ക്ക​ൾ അ​ടി​മാ​ലി എ​ക്സൈ​സ് റേ​ഞ്ച് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യി. കു​ഞ്ചി​ത്ത​ണ്ണി മേ​ഖ​ല​യി​ൽ എ​ക്സൈ​സ് റേ​ഞ്ച് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക്കി​ട​യി​ലാ​ണ് ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യി വ​യ​നാ​ട് സ്വ​ദേ​ശി ക​ട​വ​നാ​പ്പു​ഴ അ​ഭി​ജി​ത്ത് (27), ബൈ​സ​ണ്‍​വാ​ലി ച​ങ്ങ​നാ​ശേ​രി​ക്ക​ട സ്വ​ദേ​ശി കു​ണ്ടി​ൽ ഉ​ല്ലാ​സ് (22) എ​ന്നി​വ​ർ പി​ടി​യി​ലാ​യ​ത്. കു​ഞ്ചി​ത്ത​ണ്ണി ഭാ​ഗ​ത്ത് ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യു​ള്ള പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ക്സൈ​സ് ഷാ​ഡോ സം​ഘം നി​രീ​ക്ഷ​ണം ന​ട​ത്തി​വ​രി​കെ യു​വാ​ക്ക​ൾ ഇ​രു​വ​രും പി​ടി​യി​ലാ​വു​ക​യാ​യി​രു​ന്നു. വ​യ​നാ​ട്ടി​ൽ നി​ന്നു​മാ​ണി​വ​ർ ല​ഹ​രി വ​സ്തു​ക്ക​ളെ​ത്തി​ച്ച​തെ​ന്ന് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​കെ. ര​ഘു പ​റ​ഞ്ഞു. പ്ര​തി​ക​ളു​ടെ മാ​രു​തി കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ വി.​പി. സു​രേ​ഷ്, ഗ്രേ​ഡ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ കെ.​എ​ൻ. അ​നി​ൽ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​എ​സ്. മീ​രാ​ൻ, എം.​എ​സ്. ശ്രീ​ജി​ത്ത്, സി. ​അ​രു​ണ്‍, രാ​ഹു​ൽ രാ​ജ്, സ​ച്ചു ശ​ശി, എ​സ്.​പി. ശ​ര​ത് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.