ഓ​ട്ടോ​മാ​റ്റി​ക് വെ​ത​ർ സ്റ്റേ​ഷ​നു​ക​ൾ സ്ഥാ​പി​ച്ചു
Wednesday, October 13, 2021 10:12 PM IST
നെ​ടു​ങ്ക​ണ്ടം: കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​ത്തി​ൽ പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്കി​ലെ മൂ​ന്നു സ്ഥ​ല​ങ്ങ​ളി​ൽ ഓ​ട്ടോ​മാ​റ്റി​ക് വെ​ത​ർ സ്റ്റേ​ഷ​നു​ക​ൾ സ്ഥാ​പി​ച്ചു. നെ​ടു​ങ്ക​ണ്ടം മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ, ഇ​ര​ട്ട​യാ​ർ വി​ല്ലേ​ജ് ഓ​ഫീ​സ്, ശാ​ന്ത​ൻ​പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വെ​ത​ർ​സ്റ്റേ​ഷ​ൻ ആ​രം​ഭി​ച്ച​ത്. ജീ​വ​ന​ക്കാ​രി​ല്ലാ​തെ കാ​ലാ​വ​സ്ഥ പ​ഠി​ച്ച് റി​പ്പോ​ർ​ട്ട് അ​പ്പ​പ്പോ​ൾ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന് അ​യ​യ്ക്കു​ന്ന സം​വി​ധാ​ന​മാ​ണ് ഓ​ട്ടോ​മാ​റ്റി​ക് വെ​ത​ർ സ്റ്റേ​ഷ​ൻ. മ​ഴ​യു​ടെ അ​ള​വ്, കാ​റ്റി​ന്‍റെ ഗ​തി​യും വേ​ഗ​ത​യും, താ​പ​നി​ല, അ​ന്ത​രീ​ക്ഷ​മ​ർ​ദം തു​ട​ങ്ങി​യ​വ​യാ​ണ് ഓ​ട്ടോ​മാ​റ്റി​ക് വെ​ത​ർ​സ്റ്റേ​ഷ​നി​ൽ​നി​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് അ​യ​യ്ക്കു​ന്ന​ത്.
ഇ​തു​മൂ​ലം അ​താ​ത് പ്ര​ദേ​ശ​ങ്ങ​ളി​ലെ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ൾ മ​ന​സി​ലാ​ക്കു​ന്ന​തി​നും അ​ത​നു​സ​രി​ച്ച് വ​ള​രെ വേ​ഗ​ത്തി​ൽ മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കു​ന്ന​തി​നും കാ​ലാ​വ​സ്ഥാ​വ​കു​പ്പി​ന് സാ​ധി​ക്കും.