കാ​ഞ്ഞി​രം​വ​ള​വി​നു സ​മീ​പം ലോ​റി അ​പ​ക​ട​ത്തി​ൽ​പെ​ട്ടു
Tuesday, October 12, 2021 10:14 PM IST
രാ​ജാ​ക്കാ​ട്: തേ​ക്കി​ൻ​കാ​നം കാ​ഞ്ഞി​രം​വ​ള​വി​നു സ​മീ​പം ച​ര​ക്കു​ലോ​റി അ​പ​ക​ട​ത്തി​ൽ​പെ​ട്ടു. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും ഏ​ല​ക്കാ​യു​മാ​യി കൊ​ച്ചി​യി​ലേ​ക്ക് പോ​യ ലോ​റി​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് മ​ണ്‍​തി​ട്ട​യി​ലി​ടി​ച്ച​ത്.

മ​ണ്‍​തി​ട്ട​യി​ലി​ടി​ച്ചു നി​ന്ന​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. വാ​ഹ​ന​ത്തി​ന്‍റെ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട​തി​നാ​ൽ തി​ട്ട​യി​ൽ ഇ​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് ഡ്രൈ​വ​ർ പ​റ​ഞ്ഞ​ത്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.

ഇ​വി​ടെ​യാ​ണ് വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് തീ​പ്പെ​ട്ടി നി​ർ​മി​ക്കു​ന്ന​തി​നു​ള്ള സാ​മ​ഗ്രി​ക​ളു​മാ​യി പോ​യ ലോ​റി ഇ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഇ​തി​നു താ​ഴെ​യു​ള്ള വ​ള​വി​ലാ​ണ് ഒ​ൻ​പ​തു​പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ടൂ​റി​സ്റ്റ് ബ​സ് അ​പ​ക​ട​വും ന​ട​ന്ന​ത്.

റോ​ഡി​ന്‍റെ അ​ശാ​സ്ത്രീ​യ നി​ർ​മാ​ണ​മാ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്പോ​ഴും അ​ധി​കൃ​ത​ർ നി​സം​ഗ​ത​യി​ലാ​ണ്.