പ​ട്ട​യ ന​പ​ടി​ക​ൾ അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മം അ​ന്വേ​ഷി​ക്ക​ണം: സി​പി​ഐ
Friday, September 24, 2021 9:56 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി താ​ലൂ​ക്കി​ലെ പ​ട്ട​യ ന​ട​പ​ടി​ക​ൾ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ രാ​ഷ്ട്രീ​യ​മാ​ഫി​യ ശ​ക്തി​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് സി​പി​ഐ ജി​ല്ലാ കൗ​ണ്‍​സി​ൽ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
വേ​ട്ട​മൃ​ഗ​ത്തെ വേ​ട്ട​ക്കാ​ര​നാ​ക്കു​ന്ന പ്ര​ച​ര​ണ​മാ​ണ് ചി​ല​ർ ന​ട​ത്തി​വ​രു​ന്ന​ത്. സി​പി​ഐ​യു​മാ​യി ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ ബ​ന്ധ​മു​ള്ള കൈ​വ​ശ​ക്കാ​രു​ടെ അ​പേ​ക്ഷ​ക​ൾ മാ​റ്റി​വ​യ്ക്കു​ക​യോ ന​ശി​പ്പി​ക്കു​ക​യോ​യാ​ണ് ചെ​യ്യു​ന്ന​ത്.
ക​ഞ്ഞി​ക്കു​ഴി, കാ​മാ​ക്ഷി, വാ​ഴ​ത്തോ​പ്പ്, പ​ഞ്ചാ​യ​ത്തു​ക​ളി​ൽ റ​വ​ന്യു എ​ൻ​ഒ​സി​യോ ലൈ​സ​ൻ​സോ ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ര​വ​ധി പാ​റ​മ​ട​ക​ൾ ഉ​ണ്ട്. ഒ​രു ത​ട​സ​വു​മി​ല്ലാ​തെ ഇ​വ​യൊ​ക്കെ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു പി​ന്നി​ൽ ആ​രൊ​ക്കെ​യാ​ണെ​ന്ന് നാ​ട്ടി​ലെ മു​ഴു​വ​ൻ ജ​ന​ങ്ങ​ൾ​ക്കും അ​റി​യാ​വു​ന്ന കാ​ര്യ​മാ​ണ്. ഇ​തൊ​ക്കെ ചെ​യ്യു​ന്ന​വ​രാ​ണ് പ​ട്ട​യ​ത്തി​ന്‍റെ പേ​രി​ൽ സി​പി​ഐ​യെ കു​റ്റ​വാ​ളി​ക​ളാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്.
അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ട​യി​ൽ 40,000-ൽ ​അ​ധി​കം കൃ​ഷി​ക്കാ​ർ​ക്ക് പ​ട്ട​യം ന​ൽ​കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. സി​പി​ഐ​യു​ടെ നി​ര​ന്ത​ര​മാ​യ ഇ​ട​പെ​ട​ലി​ന്‍റെ ഫ​ല​മാ​യി​ട്ടാ​ണ് ഈ ​പ​ട്ട​യ​ങ്ങ​ളെ​ല്ലാം വി​ത​ര​ണം ചെ​യ്ത​ത്. ജി​ല്ല​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും പ​രി​ഹ​രി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.ഭൂ​പ​തി​വ് ച​ട്ട​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് സ​ർ​ക്കാ​ർ. ഈ ​സ​ന്ദ​ർ​ഭ​ത്തി​ലാ​ണ് സി​പി​ഐ വി​രോ​ധം ത​ല​യ്ക്കു​പി​ടി​ച്ച ചി​ല ആ​ളു​ക​ൾ ’വെ​ട​ക്കാ​ക്കി ത​നി​ക്കാ​ക്ക​ൽ’ ത​ന്ത്ര​വു​മാ​യി രം​ഗ​ത്ത് ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. മു​ഴു​വ​ൻ കൃ​ഷി​ക്കാ​ർ​ക്കും പ​ട്ട​യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ഇ.​എ​സ്. ബി​ജി​മോ​ളു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ പൈ​നാ​വ് കെ.​ടി. ജേ​ക്ക​ബ് സ്മാ​ര​ക​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സം​സ്ഥാ​ന അ​സി. സെ​ക്ര​ട്ട​റി സ​ത്യ​ൻ മൊ​കേ​രി പ​ങ്കെ​ടു​ത്തു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. ശി​വ​രാ​മ​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. വാ​ഴൂ​ർ സോ​മ​ൻ എം​എ​ൽ​എ, അ​സി. സെ​ക്ര​ട്ട​റി​മാ​രാ​യ പി. ​മു​ത്തു​പ്പാ​ണ്ടി, സി.​യു. ജോ​യി, സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളാ​യ കെ. ​സ​ലിം​കു​മാ​ർ, സി.​എ. ഏ​ലി​യാ​സ്, മാ​ത്യു വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.