മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​നു പി​ന്തു​ണ: ഇ​ടു​ക്കി രൂ​പ​ത വൈ​ദി​ക കൂ​ട്ടാ​യ്മ
Friday, September 24, 2021 9:56 PM IST
ചെ​റു​തോ​ണി: പാ​ലാ രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​ന്‍റെ ധീ​ര​മാ​യ നി​ല​പാ​ടു​ക​ൾ​ക്ക് ഇ​ടു​ക്കി രൂ​പ​ത വൈ​ദി​ക കൂ​ട്ടാ​യ്മ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.
ക​ഴി​ഞ്ഞ എ​ട്ടി​ന് കു​റ​വി​ല​ങ്ങാ​ട് പ​ള്ളി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​മ​ധ്യേ മാ​ർ ക​ല്ല​റ​ങ്ങാ​ട്ട് ന​ട​ത്തി​യ പ്ര​സം​ഗം കേ​ര​ള സ​മൂ​ഹ​ത്തോ​ടു​ള്ള ക​രു​ത​ലി​ന്‍റെ ശ​ബ്ദ​മാ​യി​രു​ന്നു. പ്ര​സം​ഗ​ത്തി​ലെ നാ​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദ് പ​രാ​മ​ർ​ശം ചി​ല ത​ൽ​പ​ര​ക​ക്ഷി​ക​ൾ ദു​ർ​വ്യാ​ഖ്യാ​നം ചെ​യ്യു​ക​യാ​യി​രു​ന്നു. സ​ഭാ മ​ക്ക​ളു​ടെ​യും വി​ശ്വാ​സി സ​മൂ​ഹ​ത്തി​ന്‍റെ​യും നാ​ടി​ന്‍റെ​യും ഭാ​വി സു​ര​ക്ഷി​ത​ത്വ​ത്തി​നു പു​ല​ർ​ത്തേ​ണ്ട ജാ​ഗ്ര​ത​യെ​ക്കു​റി​ച്ചാ​യി​രു​ന്നു ഉ​ത്ത​ര​വാ​ദി​ത്വ​ബോ​ധ​മു​ള്ള ഇ​ട​യ​ന്‍റെ സ്ഥാ​ന​ത്തു​നി​ന്നു​കൊ​ണ്ട് അ​ദ്ദേ​ഹം ന​ട​ത്തി​യ സ​ന്ദേ​ശം.
ആ​രേ​യും കു​റ്റ​പ്പെ​ടു​ത്താ​തെ തി​ൻ​മ​യ്ക്കെ​തി​രേ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന ആ​ഹ്വാ​ന​ത്തെ ചി​ല വി​ഭാ​ഗ​ങ്ങ​ളും മാ​ധ്യ​മ​ങ്ങ​ളും തെ​റ്റാ​യി വ്യാ​ഖ്യാ​നി​ച്ച് മ​ത​വി​ദ്വേ​ഷ​ത്തി​ന്‍റെ വി​ത്ത് കേ​ര​ള​ത്തി​ൽ വി​ത​ച്ചു. ഈ ​മ​ത​വി​ദ്വേ​ഷ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ബി​ഷ​പ്പി​ൽ കെ​ട്ടി​വ​ച്ച് മാ​പ്പു​പ​റ​യി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ സ​ജീ​വ​മാ​ണ്.അ​സ​ത്യം വി​ള​ന്പി മ​ത​സ്പ​ർ​ധ​യു​ണ്ടാ​ക്കി റേ​റ്റിം​ഗ് കൂ​ട്ടാ​ൻ ശ്ര​മി​ക്കു​ന്ന മാ​ധ്യ​മ​ങ്ങ​ളും വി​ദ്വേ​ഷം വ​ള​ർ​ത്തി അ​തു പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തി ന​ല്ല​പി​ള്ള ച​മ​യാ​ൻ ശ്ര​മി​ക്കു​ന്ന രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും സം​യ​മ​നം പാ​ലി​ക്ക​ണം.
മാ​ർ ക​ല്ല​റ​ങ്ങാ​ട്ടി​നെ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ നി​ല​പാ​ടു​കൊ​ണ്ടും ആ​ശ​യം​കൊ​ണ്ടും സാ​ന്നി​ധ്യം​കൊ​ണ്ടും സ​ഭ ചേ​ർ​ത്തു​പി​ടി​ച്ചു സം​ര​ക്ഷി​ക്കു​മെ​ന്ന് വൈ​ദി​ക കൂ​ട്ടാ​യ്മ അ​റി​യി​ച്ചു.