ആ​ദി​വാ​സി കോ​ള​നി​യി​ൽ അ​ന​ധി​കൃ​ത കൃ​ഷി ന​ട​ത്തി​യ​വ​ർ പി​ടി​യി​ൽ
Thursday, September 23, 2021 9:42 PM IST
അ​ടി​മാ​ലി: ത​ട്ടേ​ക്ക​ണ്ണ​ൻ കു​ടി​യി​ൽ ആ​ദി​വാ​സി സെ​റ്റി​ൽ​മെ​ന്‍റി​ൽ അ​ന​ധി​കൃ​ത​മാ​യി ക​രാ​ർ ഉ​ണ്ടാ​ക്കി ഏ​ല​വും മ​റ്റു കൃ​ഷി​ക​ളും ന​ട​ത്തി​വ​ന്ന നാ​ലു​പേ​രെ അ​ടി​മാ​ലി റെ​യ്ഞ്ച് ഓ​ഫീ​സ​റും സം​ഘ​വും അ​റ​സ്റ്റു​ചെ​യ്തു. ചി​ന്നാ​ർ വാ​ഴ​പ്പ​ള്ളി​യി​ൽ രാ​ജ​ൻ (57), നേ​ര്യ​മം​ഗ​ലം പാ​റ​യ്ക്ക​ൽ ജോ​മി ജോ​സ​ഫ് (50), ചു​റ്റു​പാ​റ പ​ള്ളി​പ്പ​റ​ന്പ് ഷാ​ജി (40), രാ​ജാ​ക്കാ​ട് പു​റ​ക്കു​ന്നേ​ൽ അ​ഭി​ജി​ത്ത് (26) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​വ​ർ ഉ​പ​യാ​ഗി​ച്ചി​രു​ന്ന ര​ണ്ടു ബൈ​ക്കും ഒ​രു മാ​രു​തി ഓ​മി​നി വാ​നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
ഇ​വ​ർ ഒ​രേ​ക്ക​ർ മു​ത​ൽ അ​ഞ്ച് ഏ​ക്ക​ർ വ​രെ​യു​ള്ള സ്ഥ​ല​ത്ത് ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​മാ​യി കൃ​ഷി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. ആ​ദി​വാ​സി ഭൂ​മി ത​ട്ടി​യെ​ടു​ക്കു​ക​യും വ​ന​ഭൂ​മി കൈ​യേ​റി കൃ​ഷി ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ വ​ൻ​കി​ട​ക്കാ​ർ​വ​രെ ഈ ​മേ​ഖ​ല​യി​ൽ ആ​ദി​വാ​സി​ക​ളു​ടെ ഭൂ​മി കൈ​യേ​റി കൃ​ഷി ന​ട​ത്തു​ന്നു​ണ്ട​ന്ന് അ​ടി​മാ​ലി ഫോ​റ​സ്റ്റ് റെ​യ്ഞ്ച് ഓ​ഫീ​സ​ർ കെ.​വി. ര​തീ​ഷ് പ​റ​ഞ്ഞു. മ​ച്ചി​പ്ലാ​വ് സ്റ്റേ​ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​എ​സ്. സ​ജി, പി.​ജി. സ​ന്തോ​ഷ്, അ​ബു ബേ​ക്ക​ർ സി​ദ്ധി​ക് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.
ഇ​വ​രെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.