കോ​വ​ിഡി​ൽ ആ​തു​രാ​ല​യ​ങ്ങ​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി ഇ​ടു​ക്കി രൂ​പ​ത
Thursday, September 23, 2021 9:39 PM IST
ചെ​റു​തോ​ണി: കോ​വി​ഡ് മൂ​ന്നാം ത​രം​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ല​യോ​ര മേ​ഖ​ല​യി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​തു​രാ​ല​യ​ങ്ങ​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി മാ​റു​ക​യാ​ണ് ഇ​ടു​ക്കി രൂ​പ​ത. ആ​തു​രാ​ല​യ​ങ്ങ​ൾ​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്താ​ണ് ഇ​ടു​ക്കി രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗ​മാ​യ ഹൈ​റേ​ഞ്ച് ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി മാ​തൃ​ക​യാ​കു​ന്ന​ത്.
കോ​വി​ഡ് പ്ര​തി​രോ​ധ കി​റ്റു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ഹൈ​റേ​ഞ്ച് ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ത​ട​ത്തി​ൽ പ​ട​മു​ഖം സ്നേ​ഹ​മ​ന്ദി​രം ഡ​യ​റ​ക്ട​ർ വി.​സി. രാ​ജു​വി​ന് കൈ​മാ​റി നി​ർ​വ​ഹി​ച്ചു.
കേ​ര​ള സോ​ഷ്യ​ൽ സ​ർ​വീ​സ് ഫോ​റ​ത്തി​ന്‍റെ​യും കെ​സി​ബി​സി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്ന​ത്. പ​ൾ​സോ​ക്സി മീ​റ്റ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള മെ​ഡി​ക്ക​ൽ കി​റ്റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.
മു​രി​ക്കാ​ശേ​രി സ്നേ​ഹ സ​ദ​നം, പ​ട​മു​ഖം സ്നേ​ഹ മ​ന്ദി​രം, മു​രി​ക്കാ​ശേ​രി പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സെ​ന്‍റ​ർ, തോ​പ്രാം​കു​ടി അ​സീ​സി ബാ​ലി​ക ഭ​വ​ൻ, പൈ​നാ​വ് അ​മ​ൽ​ജ്യോ​തി സ്പെ​ഷ​ൽ സ്കൂ​ൾ, മു​ള​കു​വ​ള്ളി സ്നേ​ഹ​ഗി​രി മി​ഷ​ന​റി ഹോം, ​ഭൂ​മി​യാം​കു​ളം മ​ദ​ർ തെ​രേ​സ ഹോം ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മേ​ഡി​ക്ക​ൽ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്.