പ​ണി​മു​ട​ക്കി​നു പി​ന്തു​ണ
Thursday, September 23, 2021 9:39 PM IST
നെ​ടു​ങ്ക​ണ്ടം: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി, ജ​ന​വി​രു​ദ്ധ നി​ല​പാ​ടു​ക​ൾ തി​രു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ഐ​ക്യ ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 27-ന് ​ന​ട​ക്കു​ന്ന ദേ​ശീ​യ പ​ണി​മു​ട​ക്കി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് കേ​ര​ള ചെ​റു​കി​ട ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ നെ​ടു​ങ്ക​ണ്ടം പോ​സ്റ്റ് ഓ​ഫീ​സ് പ​ടി​ക്ക​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
രാ​വി​ലെ 11-ന് ​ന​ട​ക്കു​ന്ന ധ​ർ​ണ ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ വൈ.​സി. സ്റ്റീ​ഫ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​കെ. സ​ത്യ​ദേ​വ്, ഭാ​ര​വാ​ഹി​ക​ളാ​യ കെ.​ആ​ർ. രാ​മ​ച​ന്ദ്ര​ൻ, അ​നി​ൽ ക​ട്ടു​പ്പാ​റ, സു​മേ​ഷ് മു​ല്ല​വേ​ലി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.