പൊ​തു​വ​ഴി​യി​ൽ മാ​ലി​ന്യം ത​ള്ളി​യതിന്
Wednesday, September 22, 2021 10:11 PM IST
തൊ​ടു​പു​ഴ: നാ​ട്ടു​കാ​രു​ടെ ജാ​ഗ്ര​ത​യെത്തുട​ർ​ന്ന് പൊ​തു​വ​ഴി​യി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ച്ച ഡോ​ക്ട​റി​ൽ നി​ന്നും 10000 രൂ​പ പി​ഴ​യീ​ടാ​ക്കി.
കു​മാ​ര​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ പെ​രു​ന്പി​ള്ളി​ച്ചി​റ റേ​ഷ​ൻ​ക​ട ഭാ​ഗ​ത്താ​ണ് കാ​റി​ൽ നി​ന്നും പൊ​തു​വ​ഴി​യി​ലേ​യ്ക്ക് മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞ​ത്. ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട പ്ര​ദോ​ശ​വാ​സി​ക​ൾ മാ​ലി​ന്യ​ചാ​ക്ക് പ​രി​ശോ​ധി​ച്ച് അ​തി​ൽ നി​ന്നും ല​ഭി​ച്ച തെ​ളി​വു​ക​ൾ സ​ഹി​തം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് അ​യ​ച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സെ​ക്ര​ട്ട​റി ഷേ​ർ​ളി ജോ​ണ്‍, ഉ​ഷാ രാ​ജ​ശേ​ഖ​ര​ൻ, വാ​ർ​ഡ്മെം​ബ​ർ ലൈ​ലാ ക​രിം എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​യാ​ളി​ന്‍റെ ഫോ​ണ്‍ ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണ് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ ഡോ​ക്ട​റാ​ണ് മാ​ലി​ന്യം ത​ള്ളി​യ​തെ​ന്ന് മ​ന​സി​ലാ​യ​ത്.
സ​മീ​പ​ത്തെ പ​ഞ്ചാ​യ​ത്തി​ൽ ക്ലി​നി​ക് ന​ട​ത്തു​ക​യാ​ണ് ഇ​ദ്ദേ​ഹം. ഡോ​ക്ട​റു​ടെ കു​ടും​ബം പെ​രു​ന്പി​ള്ളി​ച്ചി​റ​യി​ലാ​ണ് വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന​ത്. അ​വ​ർ വീ​ടൊ​ഴി​ഞ്ഞ് തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് പോ​യ​പ്പോ​ൾ അ​വ​ശേ​ഷി​ച്ച മാ​ലി​ന്യ​മാ​ണ് പ്ലാ​സ്റ്റി​ക്ക് കൂ​ടി​ൽ കെ​ട്ടി വ​ലി​ച്ചെ​റി​ഞ്ഞ​ത്. ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ ത​ന്നെ ഡോ​ക്ട​ർ പി​ഴ​യ​ട​ക്കു​ന്ന​തി​ന് സ​ന്ന​ദ്ധ​ത അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഈ ​മാ​സം മൂ​ന്നാ​മ​ത്തെ​യാ​ളി​ൽ നി​ന്നാ​ണ് മാ​ലി​ന്യ​നി​ക്ഷേ​പ​ത്തി​ന്‍റെ പേ​രി​ൽ 10000 രൂ​പ വീതം പി​ഴ​യീ​ടാ​ക്കു​ന്ന​ത്.