ക​ർ​ഷ​ക​മി​ത്ര അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Wednesday, September 22, 2021 10:10 PM IST
ഇ​ടു​ക്കി: കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ വ​കു​പ്പി​ന്‍റെ 2021-22 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ജി​ല്ല​യി​ലെ തൊ​ടു​പു​ഴ, ഇ​ടു​ക്കി, ക​ട്ട​പ്പ​ന, നെ​ടു​ങ്ക​ണ്ടം, ദേ​വി​കു​ളം, അ​ടി​മാ​ലി എ​ന്നീ ബ്ലോ​ക്കു​ക​ളി​ൽ ക​ർ​ഷ​ക ഇ​ക്കോ ഷോ​പ്പു​ക​ൾ, ഗ്രാ​മീ​ണ വി​പ​ണി​ക​ൾ, ജി​ല്ലാസം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ൾ, മ​റ്റു വി​പ​ണി​ക​ൾ എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ച് ക​ർ​ഷ​ക​ർ​ക്ക് സം​രം​ഭ​ങ്ങ​ൾ ആ​ദാ​യ​ക​ര​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഓ​രോ ബ്ലോ​ക്കി​ലും ഓ​രോ ക​ർ​ഷ​ക മി​ത്ര​യെ തെ​ര​ഞ്ഞെ​ടു​ക്കും. 2022 മാ​ർ​ച്ച് 31 വ​രെ​യാ​ണ് കാ​ലാ​വ​ധി.
ബ്ലോ​ക്കു​ക​ളി​ൽ സ്ഥി​ര​താ​മ​സ​ക്കാ​രും കാ​ർ​ഷി​ക വൃ​ത്തി​യു​മാ​യി പ​രി​ച​യ​മു​ള്ള കൃ​ഷി​ഭ​വ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ക​ർ​ഷ​ക​ർ, ര​ജി​സ്ട്രേ​ഡ് ക​ർ​ഷ​ക​രു​ടെ മ​ക്ക​ൾ എ​ന്നി​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. പ്രാ​യം 18 മു​ത​ൽ 40 വ​രെ, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത- പ്ല​സ്ടു, വി​എ​ച്ച്എ​സ്ഇ വി​ജ​യം. മ​റ്റ് യോ​ഗ്യ​ത​ക​ൾ- ക​ന്പ്യൂ​ട്ട​ർ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ അ​ടി​സ്ഥാ​ന പ​രി​ജ്ഞാ​നം. ഡേ​റ്റാ എ​ൻ​ട്രി, എം​എ​സ് ഓ​ഫീ​സ്, സ്പ്രെ​ഡ് ഷീ​റ്റ് എ​ന്നി​വ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ വൈ​ദ​ഗ്ധ്യം, നാ​ലു​ച​ക്ര, ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന​തി​നു​ള്ള ലൈ​സ​ൻ​സ്, സ്വ​ന്ത​മാ​യി ആ​ൻ​ഡ്രോ​യ്ഡ് മൊ​ബൈ​ൽ ഫോ​ണ്‍, കാ​ർ​ഷി​ക വി​പ​ണി​ക​ളെ സം​ബ​ന്ധി​ച്ച അ​റി​വ്, മി​ക​ച്ച ആ​ശ​യ​വി​നി​മ​യ​ശേ​ഷി എ​ന്നി​വ അ​ഭി​കാ​മ്യം.
പ്ര​തി​മാ​സ ആ​നു​കൂ​ല്യം- 5000 രൂ​പ, നി​ശ്ചി​ത മാ​തൃ​ക​യി​ൽ ത​യ്യാ​റാ​ക്കി​യ അ​പേ​ക്ഷ​ക​ൾ പ​ഞ്ചാ​യ​ത്തു​ത​ല കൃ​ഷി​ഭ​വ​നു​ക​ളി​ൽ 25ന​കം സ​മ​ർ​പ്പി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും അ​പേ​ക്ഷ ഫോ​റ​ത്തി​ന്‍റെ മാ​തൃ​ക​യ്ക്കും ബ്ലോ​ക്കു​ത​ല കൃ​ഷി അ​സി.​ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സു​മാ​യോ ബ്ലോ​ക്ക് പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന കൃ​ഷി ഓ​ഫീ​സു​മാ​യോ ബ​ന്ധ​പ്പെ​ടു​ക.

മു​ട്ട​ക്കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ൾ

തൊ​ടു​പു​ഴ: സ​ർ​ക്കാ​ർ അം​ഗീ​കൃ​ത എ​ഗ​ർ ന​ഴ്സ​റി​യി​ൽ നി​ന്നും 45 മു​ത​ൽ 60 ദി​വ​സം വ​രെ പ്രാ​യ​മു​ള​ള മു​ട്ട​ക്കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ തൊ​ടു​പു​ഴ മ​ങ്ങാ​ട്ടു​ക​വ​ല​യി​ലു​ള​ള ജി​ല്ലാ മൃ​ഗാ​ശു​പ​ത്രി പ​രി​സ​ര​ത്ത് നാ​ളെ രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ജി​ല്ലാ വെ​റ്റ​റി​ന​റി കേ​ന്ദ്രം ചീ​ഫ് വെ​റ്റ​റി​ന​റി ഓ​ഫീ​സ​ർ അ​റി​യി​ച്ചു. താ​ൽ​പ​ര്യ​മു​ള​ള​വ​ർ ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം.