ജി​ല്ല​യി​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ഉൗ​ർ​ജി​തം
Wednesday, September 22, 2021 10:10 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ 18 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും ആ​ദ്യഡോ​സ് വാ​ക്സി​ൻ 25നു ​മു​ൻ​പ് ന​ൽ​കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജി​ല്ലാ ആ​രോ​ഗ്യ വ​കു​പ്പ് ആ​രം​ഭി​ച്ചു.
ജി​ല്ല​യി​ലെ എ​ല്ലാ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലും 25 വ​രെ മു​ൻ​കൂ​ട്ടി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യാ​തെ ആ​ദ്യ ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​നു​ള്ള സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി. സൗ​ക​ര്യ​പ്ര​ദ​മാ​യ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ൽ നി​ന്ന് ആ​ർ​ക്കും വാ​ക്സി​ൻ സ്വീ​ക​രി​ക്കാം. ഇ​തു​വ​രെ ആ​ദ്യഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ത്ത മു​ഴു​വ​ൻ ആ​ളു​ക​ളും അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജി​ല്ലാമെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​എ​ൻ. പ്രി​യ അ​റി​യി​ച്ചു.
സ്വ​കാ​ര്യ, സ​ർ​ക്കാ​ർ, അ​ർ​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ മേ​ധാ​വി​ക​ൾ സ്ഥാ​പ​ന​ത്തി​ലെ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​ർ​ക്കും ആ​ദ്യ ഡോ​സ് വാ​ക്സി​ൻ ല​ഭി​ച്ചെ​ന്ന് ഉ​റ​പ്പു വ​രു​ത്ത​ണം. വാ​ക്സി​ൻ എ​ടു​ക്കാ​ത്ത​വ​ർ​ക്ക് 25 നു ​മു​ൻ​പ് വാ​ക്സി​ൻ എ​ടു​ക്കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​ക​ണം. തൊ​ഴി​ലു​റ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജോ​ലി ചെ​യ്യു​ന്ന​വ​ർ, കു​ടും​ബ​ശ്രീ, അ​യ​ൽ​കൂ​ട്ട​ങ്ങ​ൾ, വ്യാ​പാ​രി​ക​ൾ, റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ൾ, മ​ത-​സ​മു​ദാ​യ സം​ഘ​ട​ന​ക​ൾ, യു​വ​ജ​ന സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യു​ടെ ഭാ​ര​വാ​ഹി​ക​ൾ ത​ങ്ങ​ളു​ടെ അം​ഗ​ങ്ങ​ളെ​ല്ലാം കോ​വി​ഡ് വാ​ക്സി​ന്‍റെ ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ചെ​ന്ന് ഉ​റ​പ്പു വ​രു​ത്ത​ണം.