ലോ​റി സ്റ്റാ​ൻ​ഡി​ൽ ന​ഗ​ര​സ​ഭ ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് നി​ർ​മി​ക്കും
Wednesday, September 22, 2021 10:10 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ ലോ​റി സ്റ്റാ​ന്‍റി​ൽ ഓ​ഫീ​സ് കം ​ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് നി​ർ​മി​ക്കാ​ൻ ഇ​ന്ന​ലെ ചേ​ർ​ന്ന കൗ​ണ്‍​സി​ൽ യോ​ഗം തീ​രു​മാ​നി​ച്ചു.
ന​ഗ​ര​സ​ഭാചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം കൗ​ണ്‍​സി​ൽ ഐ​ക​ക​ണ് ഠേ്യ​ന പാ​സാ​ക്കു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൾ ലോ​റി, വാ​ൻ സ്റ്റാ​ന്‍ഡിൽ കെഎ​സ്ആ​ർ​ടി​സി​യു​ടെ താ​ത്കാലി​ക ഡി​പ്പോ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്. ഇ​ത് പു​തി​യ ഡി​പ്പോ​യി​ലേ​ക്ക് മാ​റു​ന്ന​ത​നു​സ​രി​ച്ച് നി​ർ​മാ​ണം തു​ട​ങ്ങും.
ഇ​തി​നു മു​ന്നോ​ടി​യാ​യി പ്ര​മേ​യ പ്ര​കാ​രം വി​ശ​ദ​മാ​യ ഡി​പി​ആ​ർ ത​യാ​റാ​ക്കും. പി​എം​എ​വൈ​യു​ടെ ഏ​ഴാ​മ​ത്തെ ഡി​പി​ആ​റി​നും കൗ​ണ്‍​സി​ൽ അം​ഗീ​കാ​രം ന​ൽ​കി. ഇ​തി​ൽ ഉ​ൾ​പ്പെ​ട്ട 120 ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​നു​കൂ​ല്യം അ​നു​വ​ദി​ക്കും. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ളും ച​ർ​ച്ച ചെ​യ്തു. തൊ​ഴി​ലു​റ​പ്പ് ഗ്രാ​മ​സ​ഭ​ക​ൾ ചേ​ർ​ന്ന് പ​ദ്ധ​തി​ക​ൾ രൂ​പ​വ​ത്ക​രി​ച്ച് ഡി​സം​ബ​ർ 31-ന് ​മു​ൻ​പ് സ​മ​ർ​പ്പി​ക്കും. എ​ല്ലാ വാ​ർ​ഡു​ക​ളി​ലേ​യും വ​ഴി​വി​ള​ക്കു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.