ഇരട്ടയാറിലെ വോ​ൾ​ട്ടേ​ജ് ക്ഷാ​മ​ത്തി​നു പ​രി​ഹാ​ര​മാ​യി
Wednesday, September 22, 2021 10:10 PM IST
ക​ട്ട​പ്പ​ന: ഇ​ര​ട്ട​യാ​ർ ടൗ​ണി​ലെ വോ​ൾ​ട്ടേ​ജ് ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​യി. കെ ​എ​സ്ഇ​ബി ഇ​ര​ട്ട​യാ​ർ ടൗ​ണി​നു സ​മീ​പം പു​തി​യ ട്രാ​ൻ​സ്ഫോ​ർ​മ​ർ സ്ഥാ​പി​ച്ചു. മു​ൻ വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി എം​എ​ൽ​എ ട്രാ​ൻ​സ്ഫേ​ർ​മ​ർ നാ​ടി​നു സ​മ​ർ​പ്പി​ച്ചു.

ഇ​ര​ട്ട​യാ​ർ ടൗ​ണി​ൽ വോ​ൾ​ട്ടേ​ജ് ക്ഷാ​മം നാ​ളു​ക​ളാ​യി രൂ​ക്ഷ​മാ​യി​രു​ന്നു. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ൾ​പ്പെ​ടെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ത്തെ വോ​ൾ​ട്ടേ​ജ് ക്ഷാ​മം പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ര​ട്ട​യാ​റി​ലെ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വൈ​ദ്യു​തി മ​ന്ത്രി​യാ​യി​രു​ന്ന എം.​എം. മ​ണി​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ര​ട്ട​യാ​ർ ടൗ​ണി​ൽ ട്രാ​ൻ​സ്ഫോ​ർ​മ​ർ അ​നു​വ​ദി​ച്ച​ത്.

ഇ​ര​ട്ട​യാ​ർ ടൗ​ണി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ൻ​സ​ണ്‍ വ​ർ​ക്കി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ട്ട​പ്പ​ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സു​കു​ട്ടി ക​ണ്ണ​മു​ണ്ട​യി​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ജി​ഷ ഷാ​ജി, ഇ​ര​ട്ട​യാ​ർ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി പ്ര​സി​ഡ​ന്‍റ് ജോ​ബി ക​ണ്ണ​മു​ണ്ട​യി​ൽ, പി.​ബി. ഷാ​ജി, ലി​ജു വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.