അ​തി​ർ​ത്തി മേ​ഖ​ല​യി​ലെ ക​ന്നു​കാ​ലി​ക​ളി​ൽ കു​ള​ന്പു​രോ​ഗം പ​ട​രു​ന്നു
Wednesday, September 22, 2021 10:10 PM IST
മ​റ​യൂ​ർ: ത​മി​ഴ്നാ​ടി​നോ​ട് അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന മ​റ​യൂ​ർ, കാ​ന്ത​ല്ലൂ​ർ മേ​ഖ​ല​ക​ളി​ൽ ക​ന്നു​കാ​ലി​ക​ളി​ൽ കു​ള​ന്പു​രോ​ഗം പെ​രു​കു​ന്നു. കോ​വി​ൽ​ക​ട​വ,് പ​ത്ത​ടി​പ്പാ​ലം, ആ​ന​ക്ക​ൽ​പെ​ട്ടി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ രോ​ഗ​വ്യാ​പ​നം വ​ർ​ധി​ക്കു​ക​യാ​ണ്.
മൃ​ഗാ​ശു​പ​ത്രി​ക​ളി​ൽ​നി​ന്നും മ​രു​ന്ന് ല​ഭി​ക്കാ​ത്ത​തു​മൂ​ലം സ്വ​കാ​ര്യ ചി​കി​ത്സാ​കേ​ന്ദ്ര​ങ്ങ​ളെ ആ​ശ്ര​യി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​ർ എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും ആ​വ​ശ്യ​മാ​യ മ​രു​ന്നും വാ​ക്സി​നും ല​ഭി​ക്കു​ന്നി​ല്ല. ഡോ​ക്ട​ർ​മാ​ർ ന​ൽ​കു​ന്ന കു​റി​പ്പ് അ​നു​സ​രി​ച്ച് മ​റ്റി​ട​ങ്ങ​ളി​ൽ​നി​ന്നും മ​രു​ന്ന് എ​ത്തി​ച്ചു​ന​ൽ​കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് പ്ര​ദേ​ശ​ത്തെ​ന്ന് ക്ഷീ​ര​ക​ർ​ഷ​ക​ർ പ​റ​യു​ന്നു.
രോ​ഗ​ബാ​ധ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി അ​ടി​യ​ന്ത​ര​മാ​യി ഉ​ണ്ടാ​ക​ണ​മെ​ന്ന് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.
അ​തേ​സ​മ​യം രോ​ഗ​ബാ​ധ ചി​കി​ത്സി​ച്ച് നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും അ​തി​ർ​ത്തി മേ​ഖ​ല​യാ​യ ഇ​വി​ടെ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും എ​ത്തി​ക്കു​ന്ന ക​ന്നു​കാ​ലി​ക​ളെ പ്ര​വേ​ശി​പ്പി​ക്കും​മു​ന്പ് കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​വാ​നു​ള്ള സ​ജ്ജീ​ക​ര​ണം ഒ​രു​ക്കു​ക​യാ​ണ് ശാ​ശ്വ​ത​മാ​യ പ​രി​ഹാ​ര​മെ​ന്ന് കോ​വി​ൽ​ക​ട​വ് വെ​റ്റ​റി​ന​റി ഡോ​ക്ട​ർ പി. ​ബി​ജു അ​റി​യി​ച്ചു.